കാവി കൊടി നാട്ടിയതിന് യുവാവിന് ക്രൂരമർദ്ദനം ? പ്രചരിക്കുന്ന വീഡിയോ സത്യമോ ?

കഴിഞ്ഞ ദിവസങ്ങളിൽ പല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും അക്കൗണ്ടുകളിലും ഏറെ പ്രചരിച്ച ഒന്നാണ് ഒരുകൂട്ടം ആളുകൾ ചേർന്ന് ഒരു ചെറുപ്പക്കാരനെ നിർദാക്ഷിണ്യം തല്ലിച്ചതയ്ക്കുന്നതിന്റെ വീഡിയോ. നമ്മുടെ മനസ്സിനെ വല്ലാതെ നോവിച്ചിരിക്കും ഈ വിഡിയോ. കാവിക്കൊടി നാട്ടിയതിന് യുവാവിനെ തല്ലിച്ചതയ്ക്കുന്നു എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കപ്പെട്ടത്.

‘കാവി കൊടി നാട്ടിയതിന് യുവാവിന് ക്രൂരമർദ്ദനം; ഈ ചെറുപ്പക്കാരനെപ്പോലെ എല്ലാ ഹിന്ദുക്കളും ക്രൂശിക്കപ്പെടേണ്ടി വരുന്ന ദിനം അകലെയല്ല’- എന്ന തലക്കെട്ടോടെ പ്രചരിച്ച ഈ വീഡിയോ ലക്ഷക്കണക്കിന് പേരാണ് പങ്കുവെച്ചത്.

എന്നാൽ ഇത് ശരിയോ തെറ്റോ ?

വീഡിയോ യഥാർത്ഥത്തിൽ നടന്നതാണെങ്കിലും അതിന്റെ തലക്കെട്ട് തെറ്റാണ്. കാവിക്കൊടി നാട്ടിയതിനല്ല യുവാവിനെ തല്ലുന്നത് മറിച്ച് പണം കടംനൽകിയതുമായി ബന്ധപ്പെട്ട തർക്കത്തിലാണ്. മാർച്ച് 2018 നാണ് ഈ സംഭവം നടക്കുന്നത്.

സംഭവം ഇങ്ങനെ :

ഷംസാദ് എന്ന വ്യക്തിയെയാണ് ഒരുകൂട്ടം ആളുകൾ ചേർന്ന് മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുന്നത്. നാസിർ ന്നെ വ്യക്തിക്ക് 1500 രൂപയാണ് ഷംസാദ് കടംനൽകിയത്. ഇത് തിരിച്ചു ചോദിക്കുന്നതിനിടെ ഇരുവരും തമ്മിൽ വഴക്കാവുകയും ഷംസാദ് നാസിറിനെ മർദ്ദിക്കുകയും ചെയ്തു. പിന്നീട് ഇതിന്റെ പ്രതികാരമെന്നോണം നാസിർ സുഹൃത്തുക്കളെക്കൂട്ടി ഷംസാദിനെ മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു.

വ്യാജവാർത്തകളെ എങ്ങനെ ചെറുക്കാം ? വ്യാജ വാർത്തകൾ സമൂഹത്തിലുണ്ടാക്കുന്ന മോശം മാറ്റങ്ങൾ, തുടങ്ങി വ്യാജന്മാരാൽ നിറഞ്ഞ ഈ ലോകത്തെ പിടിച്ചുലയ്ക്കുന്ന പൊള്ളത്തരങ്ങൾക്കെതിരെ ട്വന്റിഫോർ ഡോട്ട് കോം നടത്തുന്ന ഒരു പോരാട്ടം….സ്റ്റാൻഡ് അപ്പ് ഫോർ ദി ട്രൂത്ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More