എക്‌സിറ്റ് പോളുകൾ എൻഡിഎയ്ക്ക് അനുകൂലം; തിരക്കിട്ട സഖ്യ നീക്കങ്ങളുമായി പ്രതിപക്ഷ പാർട്ടികൾ

ലോക്‌സഭ തിരഞ്ഞെടുപ്പിൽ എക്‌സിറ്റ് പോളുകൾ എൻഡിഎക്ക് ഭൂരിപക്ഷം പ്രവചിച്ച സാഹചര്യത്തിൽ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ തിരക്കിട്ട് സഖ്യ നീക്കങ്ങൾ പുരോഗമിക്കുന്നു. ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സഖ്യ ചർച്ചകൾക്കയി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കാണും. എൻസിപി അധ്യക്ഷൻ ശരത് പവാർ വൈഎസ്ആർ കോൺഗ്രസ്സ് നേതാവ് ജഗൻ മോഹൻ റെഡ്ഡിയെ കണ്ടേക്കും.
അതേസമയം ബിഎസ്പി അധ്യക്ഷ മായവതി ഇന്ന് പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്തില്ലെന്ന് ബിഎസ്പി ഔദ്യോഗികമായി അറിയിച്ചു.
എല്ലാ പ്രവചനങ്ങളും വിരൽ ചൂണ്ടുന്നത് രണ്ടാം എൻ.ഡി.എ സർക്കാരിന്റെ സാധ്യതളിലേക്കാണ്. എന്നാൽ പ്രവചനങ്ങളുടെ ആധികാരികത എത്രത്തോളം ഉണ്ടെന്ന സംശയത്തിലാണ് ബി.ജെ.പി യും കോൺഗ്രസും ഉൾപ്പടെയുള്ള പാർട്ടികൾ. അതുകൊണ്ട് തന്നെ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ സഖ്യ രൂപികരണ ശ്രമങ്ങൾ തുടരാനാണ് എല്ലാ പാർട്ടികളുടെയും ശ്രമം. പ്രധാനമന്ത്രി സ്ഥാനത്ത് കണ്ണുള്ള ബിഎസ്പി അധ്യക്ഷ മായാവതി ഇതിന്റെ ഭാഗമായ് ഇന്ന് ഡൽഹിയിലെത്തും. കോൺഗ്രസ് അധ്യക്ഷനും സോണിയാ ഗാന്ധി അടക്കമുള്ളവരുമായും കൂടിക്കാഴ്ച്ചയാണ് ലക്ഷ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here