ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടുകള്‍ എങ്ങനെ തിരിച്ചറിയാം…

എന്ററ്റൈമെന്റ് പ്ലാറ്റ്‌ഫോമുകള്‍ എന്നതിലുപരി നമ്മുടെ ഒക്കെ സാമൂഹ്യ ഇടപെടലുകളുടെ വേദി കൂടിയാണ് സോഷ്യല്‍ മീഡിയ. കെട്ടുപാടുകളില്ലാതെ നമുക്ക് നമ്മെ ഏത്ഗീതിയില്‍ വേണമെങ്കിലും അവതരിപ്പിക്കാം എന്നതാണല്ലോ ഇവയുടെ ഏറ്റവും വലിയ പ്രത്യേകത.

പലപ്പോഴും നമ്മുടെ ഒക്കെ സാമൂഹ്യ ഇടപെടലുകള്‍ സോഷ്യല്‍ മീഡിയയ്ക്കുള്ളില്‍ തന്നെ ഒതുങ്ങിപ്പോകുന്നു എന്നും പറയാതെ വയ്യ. പലര്‍ക്കും അഭിപ്രായങ്ങള്‍ പറയുന്നതിനും സെല്‍ഫ് പ്രമോഷനും ഇതിനപ്പുറം ഒരു ഇടം വേറെ ഒരിടവും കിട്ടാനുമില്ല. നിലവിലിതുവരെ അക്കൗണ്ടുകള്‍ക്ക് പ്രത്യേകിച്ച് നിയന്ത്രണങ്ങള്‍ ഒന്നും ഏര്‍പ്പെടുത്താത്തിടത്തോളം വ്യാജ അക്കൗണ്ടുകള്‍ എന്ന സാധ്യത നാള്‍ക്കു നാള്‍ സോഷ്യല്‍ മീഡിയില്‍ വര്‍ദ്ധിച്ചു വരികയുമാണ്.

ഇതില്‍ മുന്‍പന്തിയിലാണ് ഫേസ് ബുക്കിലെ വ്യാജ അക്കൗണ്ടുകള്‍.  ഇത്തരം ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കുന്ന വിന ചെറുതൊന്നുമല്ല. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കു പോലും് തിരിച്ചറിയാന്‍ കഴിയാത്ത ഈ വ്യാജ അക്കൗണ്ടുകള്‍ ഒരു മീഡിയമാക്കി ഉപയോഗിക്കാറുണ്ട് പലരും. മലയാള സിനിമയിലെ നായികമാരില്‍ തുടങ്ങി വ്യാജ ഗ്രൂപ്പ് എന്ന ഗ്രൂപ്പ് വരെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ഒരു മുഖം മൂടി ഇട്ടു കഴിഞ്ഞാല്‍ എന്തും പറയാം എന്ന ധൈര്യം പകരുന്ന ഈ ഫേക്ക് ഐഡികള്‍ ഫേസ് ബുക്ക് എന്ന വലിയ സ്റ്റേജില്‍ സഭാകമ്പം എന്ന വലിയ കടമ്പ കടക്കുന്നു. വൈറലാകുന്ന പല വാര്‍ത്തകളുടെ ഉറവിടം ഈ വ്യജമാര്‍ ആണെന്നതില്‍ യാതൊരു സംശയവും വേണ്ട

ഇത്തരം ഒരു വ്യാജ അക്കൗണ്ടിനു ഉദാഹരണമാണ് ജെയിംസ് ബോണ്ട് എന്ന പേരിലുള്ള ഈ അക്കൗണ്ട്.

മറ്റൊന്ന് നാരാണത്ത് ഭ്രാന്തന്‍..കുരുട്ടു ബുദ്ധിയുള്ള തെന്നാലിരാമന്‍ തൂടങ്ങിയ അക്കൗണ്ടുകള്‍ ഇവയില്‍ ചിലത് മാത്രമാണ്.

ഇവയെ എങ്ങനെ തിരിച്ചറിയാം… 

അപ്‌ഡേഷനുകളോ പോസ്റ്റുകളോ ഒന്നും ഈ അക്കൗണ്ടിലില്ല എന്നുമാത്രമല്ല അക്കൗണ്ടിന്റെ യഥാര്‍ഥ ഉടമ ആരെന്നോ ഇതില്‍ അറിയാന്‍ മാര്‍ഗ്ഗങ്ങളില്ല. മാത്രമല്ല, ഫോളോവേഴ്‌സോ നാമമാത്രമായ ഫ്രണ്ട്‌സും ആയിരിക്കും ഈ അക്കൗണ്ടുകളില്‍ ഉള്ളത്. ഗുരുതരമായ പ്രശ്‌നങ്ങള്‍ ഒളിഞ്ഞു കിടക്കുന്ന ഇത്തരം അക്കൗണ്ടുകളില്‍ നിന്ന് വരുന്ന റിക്വസ്റ്റുകള്‍ സ്വീകരിക്കാതിരിക്കുക.

പ്രൊഫൈല്‍ ഫോട്ടോ

ആദ്യമായി ഫ്രണ്ട് റിക്വസ്റ്റ് അയച്ച വ്യക്തിയുടെ പ്രൊഫൈല്‍ ഫോട്ടോ പരിശോധിക്കണം. അശ് ളീല ചിത്രങ്ങളോ പാവകളുടെ ചിത്രങ്ങളോ ഒക്കെ ആണ് പ്രൊഫൈലില്‍ കൊടുത്തിട്ടുള്ളതെങ്കില്‍ അത് വ്യാജനാണെന്ന് ഏറെക്കുറെ ഉറപ്പിക്കാം.

എബൗട് അസ്

ഫേസ്ബുക്കില്‍ പരിചയമില്ലാത്ത ആരടെയെങ്കിലും ഫ്രണ്ട് റിക്വസ്റ്റ് കിട്ടിയാല്‍ ആവ്യക്തിയുടെ പ്രൊഫൈല്‍ തുറന്ന് എബൗട് അസ് (About US) എന്ന വിഭാഗം പരിശോധിക്കുക. ആ വ്യക്തിയെ കുറിച്ച് അടിസ്ഥാനപരമായ യാതൊരു വിവരവും (പഠിച്ച സ്‌കൂള്‍, കോളേജ്, സിറ്റി) ഇല്ലെങ്കില്‍ ആ പ്രൊഫൈല്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കണം.

ടൈം ലൈനും ആക്ടിവിറ്റിയും

ചിലര്‍ വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കാത്തതിനാലാകാം പ്രൊഫൈലില്‍ അതു നല്‍കാത്തത്. അതുകൊണ്ടുതന്നെ അടുത്തപടി ടൈം ലൈന്‍ പരിശോധിക്കുക എന്നതാണ്. ആ വ്യക്തിയുടെ പോസ്റ്റുകളും ഷെയറുകളും നോക്കിയാല്‍ ഏകദേശ ധാരണ ലഭിക്കും.

കമന്റുകളും ലൈക്കുകളും

അടുത്തതായി ആ വ്യക്തിയുടെ പോസ്റ്റ്ുകള്‍ക്ക് ലഭിച്ച ലൈകുകളും കമന്റുകളും ഷെയറുകളും നോക്കുക. മാന്യമായ രീതിയിലും ഗൗരവമുള്ളതുമായ പോസ്റ്റുകളും കമന്റുകളുമാണ് അതില്‍ കാണുന്നതെങ്കില്‍ അത് ശരിയായ പ്രൊഫൈല്‍തന്നെ ആയിരിക്കും. മാറിച്ചാണെങ്കില്‍ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുന്നതിനു മുമ്പ് രണ്ടുവട്ടം ചിന്തിക്കണം.

ഫോട്ടോ ആല്‍ബം

അടുത്തതായി ഫോട്ടോ ആല്‍ബം പരിശോധിക്കാം. ഫോട്ടോയുടെ ഉറവിടം കണ്ടെത്തുന്നതിനായി ഗൂഗിള്‍ ഇമേജ് സെര്‍ച്ചില്‍ പരിശോധിക്കാവുന്നതാണ്. എന്നാല്‍ പ്രൈവസി സെറ്റിംഗ്സ് പബ്‌ളിക്ക് ആക്കിയവരുടെ ആല്‍ബങ്ങള്‍ മാത്രമെ കാണാന്‍ സാധിക്കു.

മ്യൂച്വല്‍ ഫ്രണ്ട്സ്

ഇനി നോക്കേണ്ടത് ഫ്രണ്ട്സ് റിക്വസ്റ്റ് അയച്ച വ്യക്തിക്കും നിങ്ങള്‍ക്കും പൊതുവായി ഏതെങ്കിലും സുഹൃത്തുക്കള്‍ (മ്യൂച്വല്‍ ഫ്രണ്ട്സ്) ഫ്രണ്ട്സ് ലിസ്റ്റില്‍ ഉണ്ടോ എന്നാണ്. അങ്ങനെ ഉണ്ടെങ്കില്‍ ആ വ്യക്തിയുമായി ബന്ധപ്പെട്ട് പ്രൊഫൈലിന്റെ സാധുത പരിശോധിക്കാവുന്നതാണ്.

വ്യാജവാർത്തകളെ എങ്ങനെ ചെറുക്കാം ? വ്യാജ വാർത്തകൾ സമൂഹത്തിലുണ്ടാക്കുന്ന മോശം മാറ്റങ്ങൾ, തുടങ്ങി വ്യാജന്മാരാൽ നിറഞ്ഞ ഈ ലോകത്തെ പിടിച്ചുലയ്ക്കുന്ന പൊള്ളത്തരങ്ങൾക്കെതിരെ ട്വന്റിഫോർ ഡോട്ട് കോം നടത്തുന്ന ഒരു പോരാട്ടം….സ്റ്റാൻഡ് അപ്പ് ഫോർ ദി ട്രൂത്ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top