ആരാധകര്‍ക്ക് സഹോ സര്‍പ്രൈസുമായി പ്രഭാസ്

ആരാധകര്‍ക്ക് പുതിയ സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് യുവതാരം പ്രഭാസ്. തന്റെ പുതിയ ചിത്രം സഹോയുമായി ബന്ധപ്പെട്ടുള്ള ഒരു സര്‍പ്രൈസ് വീഡിയോ ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാം പേജിലൂടെ തന്നെ പുറത്തു വിടും എന്ന് താരം വ്യക്തമാക്കിയത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിക്കായിരുന്നു ആരാധകരെ ആകാംഷയിലാക്കുന്ന വീഡിയോ സര്‍പ്രൈസുമായി പ്രഭാസ് എത്തിയത്. ശ്രദ്ധ കപൂര്‍ നായികയായി എത്തുന്ന സാഹോയാണ് താരത്തിന്റെ പുതിയ ചിത്രം സിനിമയെ വളരെ ശ്രദ്ധാ പൂര്‍വ്വം തിരഞ്ഞെടുക്ക പ്രഭാസിന്റെ വീഡിയോയില്‍ എന്തായിരിക്കും ഉള്ളടക്കം എന്നറിയാനുള്ള ത്രില്ലിലാണ് ആരാധകര്‍.
സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15ന് ഹിന്ദി,തമിഴ്,തെലുങ്ക് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ഡബ്ബ് പതിപ്പും അന്നേ ദിവസം തന്നെ ഇറങ്ങും. സാഹോയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത് റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ്. പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സാണ് ചിത്രത്തിന്റെ ആക്ഷന്‍ കോറിയോഗ്രാഫര്‍.
ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മലയാള താരം ലാലും ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നുണ്ട്. ജാക്കി ഷ്രോഫ്,ചങ്കി പാണ്ഡേ, മഹേഷ് മജ്ഞരേക്കര്‍,അരുണ്‍ വിജയ്,മുരളി ശര്‍മ്മ,നീല്‍ നിതിന്‍ മുകേഷ് മന്ദിര ബേദി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here