കോട്ടയത്ത് പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നയാൾ തൂങ്ങി മരിച്ചു

കോട്ടയം മണർകാട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ആൾ തൂങ്ങി മരിച്ചു. മണർകാട് സ്വദേശി നവാസ് ആണ് മരിച്ചത്. മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് ബന്ധുക്കളുടെ പരാതിയിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിക്ക് നിർദ്ദേശം നൽകിയതായി കോട്ടയം ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ലോക്കപ്പ് മരണവുമായി ബന്ധപ്പെട്ട് കുറ്റക്കാരായ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും എതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ എറണാകുളം റേഞ്ച് ഐ.ജിക്കും കോട്ടയം ജില്ലാ പോലീസ് മേധാവിയ്ക്കും നിർദ്ദേശം നൽകി.
ദേശീയ മനുഷ്യാവകാശകമ്മീഷനും സുപ്രിംകോടതിയും പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് മജിസ്‌ട്രേറ്റുതല അന്വേഷണം നടത്തും.
കസ്റ്റഡി മരണങ്ങൾ ഒരിക്കലും സംഭവിക്കാൻ പാടില്ലെന്നതാണ് പോലീസിൻറെ നയം. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here