നവമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി; തോമസ് ഐസക്കിനെതിരെ കേസുമായി ശ്രീധരൻ പിള്ള

തന്നെ നവമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് ധനമന്ത്രി തോമസ് ഐസക്കിനെതിരെ 10 കോടി രൂപനഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. സിവിൽ,ക്രിമിനൽ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നഷ്ടപരിഹാരത്തുക ശബരിമല കേസിൽ വേട്ടയാടപ്പെട്ടവർക്ക് നൽകുമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ദേശീയപാത വികസനം മുടക്കിയത് ശ്രീധരൻ പിള്ളയാണെന്ന് ആരോപിച്ചുള്ള ധനമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെയടക്കം 11 കേസുകളാണ് ശ്രീധരൻ പിള്ള നൽകിയിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here