Advertisement

ഇന്തോനേഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോക്കോ വിഡോഡോ വിജയിച്ചതായി തെരഞ്ഞടുപ്പ് കമ്മീഷന്‍

May 22, 2019
Google News 0 minutes Read

ഇന്തോനേഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോക്കോ വിഡോഡോ വിജയിച്ചതായി തെരഞ്ഞടുപ്പ് കമ്മീഷന്‍. ഔദ്യോഗിക പ്രഖ്യാപനം നാളെയാണ് ഉണ്ടാവുക. എന്നാല്‍ വിധി അംഗീകരിക്കില്ലെന്ന് എതിര്‍ സ്ഥാനാര്‍ത്ഥി പ്രബോവോ സുബിയാന്റോ വ്യക്തമാക്കി. വിധിക്കെതിരെ ഇന്തോനേഷ്യന്‍ തെരഞ്ഞെടുപ്പ് നിയമം ഉപയോഗിച്ച് പരാതി നല്‍കാനാണ് പ്രബാവോയുടെ തീരുമാനം.

കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിന്റെ വിധിയാണ് ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടത്. വിഡോഡോ 55.5 ശതമാനം വോട്ടുകളും സുബിയാന്റോ 44.5 ശതമാനം വോട്ടുകളും നേടിയതായാണ് കമ്മീഷന്റെ കണക്കുകള്‍. 15 കോടി വോട്ടര്‍മാരില്‍ നിന്നും എട്ടരക്കോടിയോളം വോട്ടും വിഡോഡോ നേടിയിട്ടുണ്ട്. രാഷ്ട്രീയ നിരീക്ഷകര്‍ കഴിഞ്ഞ മാസം പ്രവചിച്ച കണക്കുകളോട് ഏറെ അടുത്ത് നില്‍ക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലവും. എന്നാല്‍ ഫലത്തില്‍ ഒപ്പ് വെക്കാന്‍ പ്രബാവോ തയ്യാറായില്ല. ഞങ്ങള്‍ ഔദ്യോഗികമായി തെരഞ്ഞെടുപ്പ് ഫലം തള്ളുകയാണ്. കരുതിക്കൂട്ടിയുള്ള അട്ടിമറിയും കള്ളത്തരവും തെരഞ്ഞെടുപ്പ് ഫലത്തിലുണ്ടായിട്ടുണ്ട് എന്ന് പ്രബോവോ ആരോപിച്ചു.

ഇന്തോനേഷ്യയില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന് ആദ്യ മൂന്ന് ദിവസം വരെ പരാതി ഉന്നയിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. 2014 ലെ തെരഞ്ഞെടുപ്പിലും പ്രബോവോ സമാനമായ ആരോപണം ഉന്നയിച്ച് പരാജയപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ജനാധിപത്യ രാജ്യമാണ് ഇന്തോനേഷ്യ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here