അമേഠിയിൽ സ്‌മൃതി തരംഗം; തിരിച്ചടി നേരിട്ട് രാഹുൽ

പതിനേഴാം ലോക്‌സഭാ ഫലങ്ങൾ പുറത്തുവരുമ്പോൾ അമേഠിയിൽ തിരിച്ചടി നേരിട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതുവരെയുള്ള ഫലസൂചനകൾ പ്രകാരം രാഹുൽ ഗാന്ധി ഒമ്പതിനായിരത്തിലേറെ വോട്ടുകൾക്കാണ് പിന്നിട്ടുനിൽക്കുന്നത്.  വോട്ടെണ്ണലിന്റെ ആദ്യ നിമിഷങ്ങളിൽ രാഹുൽ ഗാന്ധി മുന്നിട്ട് നിന്നെങ്കിലും പിന്നീട്  സ്‌മൃതി ഇറാനി ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.

അതേസമയം രാഹുൽ ഗാന്ധി മത്സരിച്ച വയനാട്ടിൽ രണ്ടര ലക്ഷത്തിലധികം വോട്ടുകളുടെ ലീഡിന് മുന്നിട്ട് നിൽക്കുകയാണ് അദ്ദേഹം. മറ്റെല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷത്തെ പിന്നിലാക്കിയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മുന്നിട്ട് നിൽക്കുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More