Advertisement

രാജി സമർപ്പിക്കാൻ ഒരുങ്ങി ചന്ദ്രബാബു നായിഡു

May 23, 2019
Google News 0 minutes Read

ഒരുകാലത്തെ പൊളിറ്റിക്കൽ കിംഗ് മേക്കർ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാജിക്കൊരുങ്ങുന്നു. തന്റെ പരാജയം ഏറെക്കുറെ മനസിലാക്കിയ സാഹചര്യത്തിലാണ് ചന്ദ്രബാബു നായിഡു രാജിക്കൊരുങ്ങുന്നത്. ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡിയുടെ വൈ എസ്ആർസിപിയുടെ വിജയ കുതിപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ്. 145 സീറ്റുകളിലാണ് വൈഎസ്ആർസിപി ലീഡ് ചെയ്യുന്നത്. ടിഡിപി 29 സീറ്റിലും മറ്റുള്ളവർ 1 സീറ്റിലുമാണ് മുന്നേറുന്നത്. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യഘട്ടം മുതൽ  ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി ഒരു ഘട്ടത്തിൽ പോലും മുന്നിട്ടുനിന്നിരുന്നില്ല. കുപ്പം മണ്ഡലത്തിൽ ടി.ഡി.പി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡു വൈഎസ്ആർപി സ്ഥാനാർത്ഥി ചന്ദ്രമൗലിയേക്കാൾ ഏറെ വോട്ടുകൾക്ക് പിന്നിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here