സംഘര്‍ഷസാധ്യത; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

രാജ്യം ഉറ്റുനോക്കുന്ന ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഒന്നാകെ പ്രതീക്ഷയിലാണ്. വോട്ടെണ്ണല്‍ നടക്കാനിരിക്കെ വിവിധ സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനങ്ങളില്‍ അക്രമവും സംഘര്‍ഷവും ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ചീഫ് സെക്രട്ടറിമാര്‍ക്കും പൊലീസ്‌ മേധാവികള്‍ക്കുമാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സംസ്ഥാനങ്ങള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ അക്രമം നടക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വോട്ടിങ് മെഷീനുകല്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകള്‍ക്കും
വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top