പ്രവചനങ്ങൾ അട്ടിമറിക്കപ്പെടും; അഭിമാനകരമായ ഭൂരിപക്ഷത്തോടെ കാസർഗോഡ് എൽഡിഎഫ് വിജയിക്കുമെന്ന് സതീഷ് ചന്ദ്രൻ

തികഞ്ഞ പ്രതീക്ഷയിലാണ് കാസർഗോഡ് എൽഡിഎഫ് സ്ഥാനാർത്ഥി കെ പി സതീഷ് ചന്ദ്രൻ. പ്രവചനങ്ങൾ എല്ലാം അട്ടിമറിക്കപ്പെടുമെന്നും കാസർഗോഡ് എൽഡിഎഫ് അഭിമാനകരമായ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും സതീഷ് ചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപിക്ക് മണ്ഡലത്തിൽ രണ്ട് ലക്ഷത്തോളം വോട്ടുകളുണ്ട്. ഇത് ആവർത്തിച്ചു പറയുന്നത് മാധ്യമങ്ങൾ അത് മറന്നു പോകാതിരിക്കാനാണ്. ബിജെപിക്ക് 2014 ൽ മണ്ഡലത്തിൽ പതിനേഴ് ശതമാനം വോട്ടാണ് ലഭിച്ചത്. 2016 ആയപ്പോൾ വോട്ടിംഗ് ശതമാനം ഒരു ശതമാനം കൂടി പതിനെട്ട് ശതമാനമായി. വോട്ട് ഒരു ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരം ആയി. ഇപ്പോളത്തെ വർദ്ധനവ് കൂടി പരിശോധിക്കുകയാമെങ്കിൽ ബിജെപിക്ക് രണ്ട് ലക്ഷോത്തോളം വോട്ട് ലഭിക്കേണ്ടതാണ്. ആ രണ്ട് ലക്ഷം വോട്ട് ബിജെപിക്ക് ലഭിക്കുകയാണെങ്കിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം വർദ്ധിക്കുമെന്നും സതീഷ് ചന്ദ്രൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here