മഹാസഖ്യം മങ്ങി; ഉത്തർപ്രദേശിൽ പിടിച്ചു നിന്ന് ബിജെപി

എസ്പിയും ബിഎസ്പിയും ആർഎൽഡിയും ഒന്നിച്ചു നിന്ന് മത്സരിച്ചിട്ടും ഉത്തർപ്രദേശിൽ ബിജെപിയെ കാര്യമായി നേരിടാനായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുപിയിൽ 73 സീറ്റുകളിൽ വിജയിച്ച ബിജെപിയെ ഇത്തവണ 58 സീറ്റുകളിൽ ഒതുക്കാനായെന്നു മാത്രം മഹാസഖ്യത്തിന് ആശ്വസിക്കാം. അതേ സമയം ഉത്തർപ്രദേശിൽ വലിയൊരു തിരിച്ചടി പ്രതീക്ഷിച്ചിരുന്ന ബിജെപിക്ക് തെരഞ്ഞെടുപ്പ് ഫലം ഇരട്ടിമധുരമായി.
യുപിയിലെ തിരിച്ചടി മുൻ കൂട്ടി കണ്ട് മറ്റ് സംസ്ഥാനങ്ങളിൽ സീറ്റ് കൂട്ടാൻ ബിജെപി നേരത്തെ തന്നെ ശ്രമങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ രാജ്യമാകെ അലയടിച്ച ബിജെപി തരംഗത്തിനു മുന്നിൽ യുപിയിലെ മഹാസഖ്യവും മങ്ങുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളാണ് ഉത്തർപ്രദേശിൽ കോൺഗ്രസിന് നേടാനായത്. ഒന്നിൽ സോണിയാ ഗാന്ധിയും മറ്റൊന്നിൽ രാഹുൽ ഗാന്ധിയുമാണ് വിജയിച്ചത്. എന്നാൽ ഇത്തവണ അമേഠിയിൽ രാഹുൽ വീണതോടെ റായ്ബറേലിയിലെ സോണിയയുടെ സീറ്റ് മാത്രമേ ഉത്തർപ്രദേശിൽ ഇനി കോൺഗ്രസിനുള്ളൂ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here