ദേശീയം; 280 ൽ അധികം സീറ്റുകളിൽ എൻഡിഎ മുന്നിൽ

രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ എൻഡിഎ മുന്നിൽ. 280 ൽ അധികം സീറ്റുകളിലാണ് ബിജെപി സഖ്യ കക്ഷിയായിട്ടുള്ള എൻഡിഎ മുന്നണി മുന്നിട്ടുനിൽക്കുന്നത്. കോൺഗ്രസ് പ്രധാന കക്ഷിയായിട്ടുള്ള യുപിഎയ്ക്ക് 122 ആണ് നിലവിലെ സീറ്റ് നില. സമാജ്‌വാദി പാർട്ടിക്ക് എട്ടും മറ്റുള്ളവർക്ക് 99 സീറ്റുകളുമാണ് നിലവിലെ ലീഡ് നില.

കേരളത്തിൽ യുഡിഎഫിനാണ് മുൻതൂക്കം. ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് യുഡിഎഫ് 20 മണ്ഡലങ്ങളിലും മുന്നിട്ടു നിൽക്കുകയാണ്. തിരുവനന്തപുരം (ശശി തരൂർ), ആറ്റിങ്ങൽ (അടൂർ പ്രകാശ്), കൊല്ലം (എൻ കെ പ്രേമചന്ദ്രൻ), പത്തനംതിട്ട (ആന്റോ ആന്റണി), മാവേലിക്കര (കൊടിക്കുന്നിൽ സുരേഷ്) ആലപ്പുഴ (ഷാനിമോൾ ഉസ്മാൻ), കോട്ടയം (തോമസ് ചാഴിക്കാടൻ), ഇടുക്കി (ഡീൻ കുര്യാക്കോസ്), എറണാകുളം (ഹൈബി ഈഡൻ), ചാലക്കുടി (ബെന്നി ബെഹനാൻ), തൃശൂർ (ടി എൻ പ്രതാപൻ), പൊന്നാനി (ഇ ടി മുഹമ്മദ് ബഷീർ), പാലക്കാട് (വി കെ ശ്രീകണ്ഠൻ), ആലത്തൂർ (രമ്യ ഹരിദാസ്) മലപ്പുറം (പി കെ കുഞ്ഞാലിക്കുട്ടി), വയനാട് (രാഹുൽ ഗാന്ധി), കോഴിക്കോട് (എം കെ രാഘവൻ), വടകര (കെ മുരളീധരൻ), കണ്ണൂർ (കെ സുധാകരൻ), കാസർഗോഡ് (രാജ്‌മോഹൻ ഉണ്ണിത്താൻ) എന്നിങ്ങനെയാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top