സണ്ണി ഡിയോൾ സണ്ണി ലിയോണായി; അർണാബിനെ ട്രോളി സണ്ണി ലിയോൺ: വീഡിയോ

അമിതാവേശത്തിൽ നാക്കു പിഴച്ച റിപ്പബ്ലിക് ടിവി എംഡി അർണാബ് ഗോസ്വാമിയെ ട്രോളി നടി സണ്ണി ലിയോൺ. വോട്ടെണ്ണലിൻ്റെ ആവേശത്തിനിടയിൽ സണ്ണി ഡിയോളിനു പകരം സണ്ണി ലിയോൺ എന്നു പറഞ്ഞ അർണാബിനെയാണ് സാക്ഷാൽ സണ്ണി ട്രോളിയത്. ട്രോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.

പഞ്ചാബിലെ ഗുരുദാസ്പൂറില്‍ ബിജെപി സ്ഥാനാര്‍ത്ഥി സണ്ണി ലിയോൺ ലീഡ് ചെയ്യുന്നു എന്നായിരുന്നു അർണാബിൻ്റെ പരാമർശം. ബിജെപി സ്ഥാനാർത്ഥിയും നടനുമായ സണ്ണി ഡിയോളിനു പകരമാണ് സണ്ണി ലിയോൺ എന്ന് അർണാബ് ഉച്ചരിച്ചു പോയത്. ഉടൻ തന്നെ അർണാബ് അബദ്ധം തിരുത്തിയെങ്കിലും ട്വിറ്ററിൽ ട്രോൾ നിറഞ്ഞു. പിന്നാലെ സണ്ണി ലിയോണും ട്രോളുമായെത്തി. ‘എത്ര വോട്ടിനാണ് താൻ ലീഡ് ചെയ്യുന്നത്?’ എന്ന ചോദ്യത്തോടെയായിരുന്നു സണ്ണിയുടെ ട്രോൾ. ഇതും ആരാധകർ ഏറ്റെടുത്തു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ജക്കാറിനെതിരെയാണ് ബോളിവുഡ് താരമായ സണ്ണി മത്സരിക്കാനിറങ്ങിയത്. ഗുരുദാസ്പൂറില്‍ സണ്ണി ഡിയോള്‍ ഇപ്പോഴും ലീഡ് ചെയ്യുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top