Advertisement

നാഗമ്പടം റെയില്‍വേ മേല്‍പാലം ഇന്ന് അര്‍ധരാത്രി മുതല്‍ പൊളിച്ചു തുടങ്ങും

May 24, 2019
Google News 0 minutes Read

നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടും വീഴാതിരുന്ന കോട്ടയം നാഗമ്പടം റെയില്‍വേ മേല്‍പാലം ഇന്ന് അര്‍ധരാത്രി മുതല്‍ പൊളിച്ചു തുടങ്ങും. വന്‍ ക്രെയ്‌നുകളുടെ സഹായത്തോടെ പാലം അറുത്തു മാറ്റാനാണ് നീക്കം. ഇതിന്റെ ഭാഗമായി ഇന്ന് രാത്രി 12 മുതല്‍ ഇരുപത്തിനാല് മണിക്കൂര്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായി മുടങ്ങും.

ഒമ്പതു മണിക്കൂര്‍ റെയില്‍ ഗതാഗതം നിര്‍ത്തി വച്ച് പാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനുള്ള രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. വീണ്ടും സ്‌ഫോടനം ആവര്‍ത്തിച്ചാല്‍ പുതിയ പാലത്തിന് ഭീഷണിയാകും എന്ന നിഗമനത്തിലാണ് മുറിച്ചു മാറ്റുക എന്ന ആശയമെത്തിയത്.

പാലത്തിനു മുകളിലെ ആര്‍ച്ചാണ് ആദ്യം മുറിക്കുന്നത്. പിന്നീട് താങ്ങുകള്‍ നല്‍കി, ട്രാക്കിലേക്ക് വീഴാതെ പാലവും മുറിച്ചു നീക്കും. ആര്‍ച്ച് നാല് ഭാഗങ്ങളായും പാലം ആറ് ഭാഗങ്ങളുമായാണ് മുറിക്കുക. പാലം മുറിച്ചുമാറ്റാന്‍ 24 മണിക്കൂറാണ് കണക്കാക്കുന്നത്. ഇതോടെ ഇന്ന് രാത്രി 12 മുതല്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം ഗതാഗതം പൂര്‍ണമായും സ്തംഭിക്കും. എക്‌സ്പ്രസ് / സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. പണി വൈകിയാല്‍ ഗതാഗത നിയന്ത്രണവും നീട്ടിയേക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here