മുഖ്യമന്ത്രി ശൈലി മാറ്റാതിരിക്കുന്നതാണ് തങ്ങൾക്ക് നല്ലതെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ ശൈലി മാറരുതെന്നാണ് യുഡിഎഫ് ആഗ്രഹിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതേ ശൈലിയുമായി മുഖ്യമന്ത്രി മുന്നോട്ട് പോകുന്നതാണ് തങ്ങൾക്ക് നല്ലതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിൻ്റെ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
പിണറായി വിജയന് കണ്ണടച്ച് ഇരുട്ടാക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രവര്‍ത്തിക്കാത്ത സര്‍ക്കാരിനെതിരായ ജനവികാരമാണ് തെരഞ്ഞടുപ്പില്‍ കണ്ടത്. തെരഞ്ഞെടുപ്പിലെ പരാജയത്തെ കുറിച്ച് വസ്തുനിഷ്ഠമായ വിലയിരുത്തലല്ല വിജയന്റെ ഭാഗത്ത് നിന്നുണ്ടായത്. തെറ്റ് പറ്റിയത് തങ്ങൾക്കല്ലെന്ന് പിണറായി വാദിക്കുന്നു. മൂന്നരക്കോടി ജനങ്ങൾക്ക് തെറ്റുപറ്റിയെന്നാണ് ഇവരുടെ വാദമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here