Advertisement

‘പത്തനംതിട്ടയിൽ വിശ്വസിച്ച സാമുദായിക സംഘടന വഞ്ചിച്ചു; കൂടെ നിന്നവരും ശത്രുപക്ഷത്തെ സഹായിച്ചു’ : ബിജെപി

May 25, 2019
Google News 1 minute Read

എന്‍എസ്എസിനെതിരെ പരോക്ഷ വിമര്‍ശനവുമായി ബിജെപി. വിശ്വസിച്ച സാമുദായിക സംഘടന വഞ്ചിച്ചുവെന്ന് പത്തനംതിട്ടയില്‍ നടന്ന അവലോകന യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടിയില്‍ നിന്നും വോട്ട് ചോര്‍ന്നതായും ആരെയും പഴി ചാരാനില്ലെന്നും കെ. സുരേന്ദ്രന്‍ തുറന്നടിച്ചു.

പത്തനംതിട്ട മണ്ണില്‍ റീജന്‍സി ഹോട്ടലില്‍ നടന്ന യോഗത്തിനിടെയാണ് വിമര്‍ശനം. വിശ്വസിച്ച സാമുദായിക സംഘടന തെരഞ്ഞെടുപ്പില്‍ വഞ്ചിച്ചുവെന്ന് എന്‍എസ്എസിനെ ലക്ഷ്യമിട്ട് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ചിലരുടെ വാക്ക് വിശ്വസിച്ചത് അബദ്ധമായിപ്പോയി. മിന്നുന്നതെല്ലാം പൊന്നല്ലെന്ന് തെരഞ്ഞെടുപ്പോടെ വ്യക്തമായി. പി സി ജോര്‍ജ്ജില്‍ നിന്നും ഒരു ഗുണവും ഉണ്ടായില്ലെന്നും ആക്ഷേപമുയര്‍ന്നു.

Read Also : ‘കേരളത്തിൽ ബിജെപിയുടെ പ്രതീക്ഷകൾ പൂവണിഞ്ഞില്ല’:പി എസ് ശ്രീധരൻപിള്ള

തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ലഭിക്കേണ്ട വോട്ടുകള്‍ ലഭിച്ചില്ല. കൂടെ നിന്നവരും ശത്രുപക്ഷത്തെ സഹായിച്ചു. പല ബൂത്തിലും പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ലെന്നും ഓരോ ബൂത്തുകളില്‍ നിന്നും 30 വീതം വോട്ടുകളെങ്കിലും നഷ്ടമായതായും സുരേന്ദ്രന്‍ തുറന്നടിച്ചു. ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച സംസ്ഥാന വക്താവ് എം.എസ്.കുമാര്‍, സംസ്ഥാന വൈസ്പ്രസിഡന്റ് രാമന്‍നായര്‍, കോട്ടയം ജില്ലാ പ്രസിഡന്റെ ഹരി തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here