നാല് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജപ്പാനില്‍

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജപ്പാനില്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്ക് ഊന്നല്‍ നല്‍കുമെന്നാണ് സൂചന. അതേസമയം ട്രംപിന്റെ ജപ്പാന്‍ സന്ദര്‍ശനത്തിനെതിരെ കനത്ത പ്രതിഷേധമാണ് അരങ്ങേറുന്നത്
ഇന്ന് ജപ്പാനിലെത്തിയ ഡോണള്‍ഡ് ട്രംപ് അദ്ദേഹത്തിന്റെ ഔദ്യോഗിക ചര്‍ച്ചകള്‍ നാളെ മുതല്‍ മാത്രമേ ആരംഭിക്കുകയുള്ളൂ. ജപ്പാന്‍ ചക്രവര്‍ത്തി നറുഹീത്തോയുമായും പ്രധാനമന്ത്രി ഷിന്‍സേ ആബേയുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. ട്രംപിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ജപ്പാനില്‍ ഒരുക്കിയിരിക്കുന്നത്. നാല് ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിനിടയില്‍ ജപ്പാന്‍ ചക്രവര്‍ത്തി നറുഹീത്തോ ട്രംപിനായി വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. മുന്‍ ചക്രവര്‍ത്തി അക്കിഹീത്തോ സ്ഥാനമൊഴിഞ്ഞ ശേഷം ആദ്യമായാണ് ഒരു അന്താരാഷ്ട്ര നേതാവ് ജപ്പാന്‍ സന്ദര്‍ശിക്കുന്നത്.
അതേസമയം ട്രംപിന്റെ ജപ്പാന്‍ സന്ദര്‍ശനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്തിനുളളില്‍ നിന്ന് തന്നെ ഉണ്ടാവുന്നത്. ട്രംപിന്റെ സന്ദര്‍ശനത്തിനെതിരെ ടോക്കിയോയിലേക്ക് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി. ജപ്പാനുള്ള അമേരിക്കന്‍ നിയന്ത്രിത സൈനിക താവളങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ട്രംപിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here