Advertisement

ജപ്പാന്‍ മദ്യം ഷോച്ച് ആയുസ്സ് വര്‍ദ്ധിപ്പിക്കുമത്രേ…!

May 26, 2019
Google News 1 minute Read

മദ്യം ശരീരത്തിന് ഹാനികരമാണ്. എന്നാല്‍ മദ്യപാനം ആയുസ്സ് വര്‍ധിപ്പിക്കുമെന്നാണ് ജപ്പാനിലെ ഒരു കൂട്ടര്‍ പറയുന്നത്. അങ്ങനെ വെറുതെ പറയല്ല കേട്ടോ… ഇതുണ്ടാക്കാന്‍ ഇവര്‍ പ്രത്യേക പരമ്പരാഗത കൂട്ടുകളാണ് ഇവര്‍ ഉപയോഗിക്കുന്നത്.

ജപ്പാനിലെ ടോക്കുനോഷിമ ദ്വീപിലെ കാഴ്ചയാണ് മദ്യമുണ്ടാക്കുന്ന ഒരു കൂട്ടം ആളുകളുള്ളത്.
ഷോച്ച് എന്നാണ് ഇവരുണ്ടാക്കുന്ന പാനീയത്തിന്റെ പേര്. അരിയില്‍ നിന്ന് വാറ്റിക്കുറുക്കി ഉണ്ടാക്കിയത് കഴിച്ചാല്‍ ആയുസ് വര്‍ധിക്കുമെന്നാണ് അവരുടെ വിശ്വാസം. അതുണ്ടാക്കുന്നത് പ്രത്യേക കൂട്ട് ചേര്‍ത്താണ്. അതില്‍ പ്രധാനം ബ്രൗണ്‍ ഷുഗറാണ്.

ഈ മദ്യം വറ്റാനുള്ള അനുവാദം അമാമി ഓഷിമയില്‍ മാത്രമേയുള്ളു. അരിയില്‍ നിന്ന് വാറ്റിയെടുക്കുന്ന മദ്യത്തിന്റെ ലഹരി 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുമത്രേ.ടോക്കുനോഷിമയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് ഇഷുമി ഷിഗിച്ചിയോ , അദ്ദേഹം എന്നും അത്താഴത്തിനോപ്പം ഇതു കുടിക്കുന്നു. തന്റെ ഊര്‍ജ്ജ്വസ്വലതയും ദീര്‍ഘായുസിന്റെ രഹസ്യം ഈ മദ്യമെന്ന്. ദ്വീപുകാരുടെ എല്ലാ ചടങ്ങുകളിലും ഒഴിവാക്കാനാവാത്ത പാനീയമാണ് ഷോച്ച്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here