Advertisement

യാക്കോബായ സഭയുടെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി സ്ഥാനത്ത് നിലവിലെ മൂന്നംഗ മെത്രാന്‍ സമിതി തുടരും

May 26, 2019
Google News 0 minutes Read

യാക്കോബായ സഭയുടെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി സ്ഥാനത്ത് നിലവിലെ മൂന്നംഗ മെത്രാന്‍ സമിതി തുടരും. മൂന്ന് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്താനും ധാരണയായി. ഇഗ്‌നാത്തിയോസ് അപ്രേം ദ്വിദീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ അദ്ധ്യക്ഷതയില്‍ പുത്തന്‍ കുരിശില്‍ ചേര്‍ന്ന സഭാ സിനഡിലാണ് തീരുമാനമായത്.

ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക മെത്രാപ്പോലീത്തന്‍ ട്രസ്റ്റി പദവി രാജിവെച്ചത് യാക്കോബായ സഭാ സിനഡ് ചര്‍ച്ച ചെയ്തു. എബ്രഹാം മാര്‍ സേവേറിയോസ്, ജോസഫ് മാര്‍ ഗ്രിഗോറിയോസ്, തോമസ് മാര്‍ തിമോത്തിയോസ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിക്കാണ് നിലവില്‍ ഭരണ നിര്‍വഹണച്ചുമതല നല്‍കിയിരിക്കുന്നത്. ഇത് തുടരും. മുന്ന് മാസത്തിനകം നേതൃയോഗങ്ങള്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പ് നടത്തും. കാതോലിക്ക പദവിയില്‍ ബസേലിയോസ് തോമസ് തുടരും.

സഭാ നേതൃത്വത്തിനെതിരെ അഴിമതി അരോപണം ഉന്നയിച്ചതിന് പുറത്താക്കിയ മുന്‍ ഇടുക്കി ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ലിമിസിനെ സഭയിലേക്ക് തിരിച്ചെടുക്കാന്‍ സിനഡില്‍ തീരുമാനമായി. സഭയുടെ മാനേജിങ്ങ് കമ്മിറ്റി, വര്‍ക്കിങ് കമ്മിറ്റി യോഗങ്ങളിലും പാത്രിയര്‍ക്കീസ് ബാവ പങ്കെടുത്തു. സഭാ സംഘടനയായ കേഫ ഒറ്റ സംഘനയായി പ്രവര്‍ത്തിക്കണമെന്ന് ബാവ നിര്‍ദേശിച്ചു. സഭയിലെ ആഭ്യന്തര ഭിന്നതകള്‍ പരിഹരിക്കാന്‍ ട്രസ്റ്റി ചുമതല വഹിക്കുന്ന മെത്രാന്‍മാരുടെ ഉപസമതിക്ക് ചുമതല നല്‍കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here