ജൂൺ 1 മുതൽ സംസ്ഥാനത്ത് പ്രളയ സെസ് പ്രാബല്യത്തിൽ; വിജ്ഞാപനം പുറത്തിറങ്ങി

സംസ്ഥാനത്ത് അടുത്തമാസം മുതൽ ഒരു ശതമാനം പ്രളയ സെസ് ഏർപ്പെടുത്തിക്കൊണ്ടുളള വിജ്ഞാപനം പുറത്തിറങ്ങി. ജൂൺ ഒന്നുമുതൽ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ഒരുശതമാനം പ്രളയസെസ് ബാധകമാണ്. സ്വർണ്ണാഭരണങ്ങൾക്ക് കാൽ ശതമാനമാണ് സെസ് ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ടുവർഷം കൊണ്ട് 1000 കോടിയുടെ അധിക വരുമാനമാണ് പ്രളയ സെസ് ഏർപ്പെടുത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്.
Read Also; പ്രളയ സെസ്സ് ഏർപ്പെടുത്തുന്നത് വിലവർദ്ധനവുണ്ടാക്കില്ലെന്ന് തോമസ് ഐസക്ക്
പ്രളയബാധിത ഗ്രാമങ്ങളിലെ വികസനത്തിനായിട്ടാകും പ്രളയസെസിലൂടെ സമാഹരിക്കുന്ന വരുമാനം ചിലവഴിക്കുക. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് പണം കണ്ടെത്താൻ പ്രളയ സെസ് ഏർപ്പെടുത്താൻ കഴിഞ്ഞ ബജറ്റിലാണ് നിർദേശം വച്ചത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പിൻവലിച്ച സാഹചര്യത്തിലാണ് ജൂൺ 1 മുതൽ സെസ് പിരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here