നൂറ് കോടിത്തിളക്കത്തിൽ മധുരരാജ; ഔദ്യോഗിക പ്രഖ്യാപനവുമായി നിർമ്മാതാവ്

മമ്മൂട്ടിച്ചിത്രം മധുരരാജ 100 കോടി ക്ലബിൽ. ചിത്രം ലോകവ്യാപകമായി 104 കോടി രൂപയാണ് ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. വിവരം ചിത്രത്തിൻ്റെ നിർമ്മാതാവ് നെൽസൺ ഐപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. തൻ്റെ ഫേസ്ബുക്ക് പേജിലും സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഇത് സ്ഥിരീകരിച്ചു കൊണ്ടുള്ള പോസ്റ്റുകൾ വന്നിട്ടുണ്ട്.
മമ്മൂട്ടിയുടെ ആദ്യ 100 കോടി സിനിമയാണ് മധുരരാജ. സംവിധായകൻ വൈശാഖിൻ്റെ രണ്ടാം 100 കോടി സിനിമയാണിത്. നേരത്തെ മോഹൻലാലിനെ നായകനാക്കി വൈശാഖ് ഒരുക്കിയ പുലിമുരുകനും 100 കോടി ക്ലബിൽ എത്തിയിരുന്നു. നെൽസൺ ഐപ്പിൻ്റെ ആദ്യ നിർമ്മാണ സംരംഭമാണ് മധുരരാജ.
നേരത്തെ മോഹൻലാലിനെ നായനാക്കി പൃഥ്വിരാജ് അണിയിച്ചൊരുക്കിയ ലൂസിഫർ 200 കോടി ക്ലബിലെത്തിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here