ഉത്തർപ്രദേശിൽ ബിഎസ്പി നേതാവും അനന്തരവനും വെടിയേറ്റു മരിച്ചു

ഉത്തർപ്രദേശിൽ ബിഎസ്പി നേതാവും അനന്തരവനും വെടിയേറ്റു മരിച്ചു. ബിജ്‌നോറിലെ ബിഎസ്പി നേതാവായ ഹാജി അഹ്‌സനും ഷദബുമാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ബിജ്‌നോറിലാണ് സംഭവം.

അജ്ഞാത സംഘം ഹാജി അഹ്‌സന്റെ ഓഫീസിലെത്തിയാണ് വെടിയുതിർത്തിയതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു. കൊലയ്ക്ക് പിന്നിൽ പ്രഥമദൃഷ്ട്യാ വ്യക്തിവൈരാഗ്യമാണെന്നാണ് വിലയിരുത്തലെന്നും പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More