Advertisement

നിയമസഭയിൽ പ്രത്യേക ചർച്ച തുടങ്ങി; മസാല ബോണ്ട് കമ്മ്യൂണിസത്തിന്റെ മരണമണിയെന്ന് പ്രതിപക്ഷം

May 28, 2019
Google News 1 minute Read

കിഫ്ബി മസാല ബോണ്ട് വിഷയത്തിൽ നിയമസഭയിൽ പ്രത്യേക ചർച്ച തുടങ്ങി. മസാലബോണ്ടിന് വേണ്ടി മുഖ്യമന്ത്രി ലണ്ടനിൽ മുഴക്കിയ മണി കേരളത്തിൽ കമ്മ്യൂണിസത്തിന്റെ മരണമണിയാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ കെ.എസ് ശബരീനാഥൻ എംഎൽഎ ആരോപിച്ചു. മസാല ബോണ്ടിലെ എല്ലാ വ്യവസ്ഥകളും ദുരൂഹമാണെന്നും കിഫ്ബിയുടെ എല്ലാ രേഖകളും മേശപ്പുറത്ത് വെക്കാൻ സർക്കാർ തയ്യാറാകണമെന്നും ശബരീനാഥൻ സഭയിൽ വ്യക്തമാക്കി.

Read Also; കിഫ്ബി മസാല ബോണ്ട് വിവാദം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; ചർച്ചയാകാമെന്ന് സർക്കാർ

എന്നാൽ കിഫ്ബി പദ്ധതികൾ ഒന്നും വേണ്ടെന്ന് പറയാൻ പ്രതിപക്ഷ എംഎൽഎമാർ തയ്യാറാണോയെന്ന് ഭരണപക്ഷത്തു നിന്നും എ.എൻ ഷംസീർ എംഎൽഎ ചോദിച്ചു. ലീഗിന് മസാല ബോണ്ടിനെക്കുറിച്ചറിയില്ല മറിച്ച് മസാല ബോണ്ടയെ കുറിച്ചറിയാമെന്നും ഷംസീർ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് ലീഗ് എംഎൽഎമാർ സഭയിൽ ബഹളം വെച്ചു.

Read Also; മസാല ബോണ്ട്; നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്

കിഫ്ബി മസാല ബോണ്ടിൽ ദുരൂഹതകളുണ്ടെന്ന് ആരോപിച്ച് ഇന്ന് രാവിലെ നിയമസഭയിൽ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. മസാല ബോണ്ടിലെ വ്യവസ്ഥകളിൽ ദുരൂഹതയുണ്ടെന്നും വ്യവസ്ഥയിൽ വ്യക്തതയില്ലെന്നുമായിരുന്നു ആരോപണം. മസാല ബോണ്ടിന് നൽകേണ്ട ഉയർന്ന പലിശ സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും പ്രതിപക്ഷം ആക്ഷേപമുന്നയിച്ചു. തുടർന്ന് വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടി കെ.എസ് ശബരീനാഥൻ എംഎൽഎ നൽകിയ നോട്ടീസിൽ വിഷയം ചർച്ച ചെയ്യാമെന്ന് സർക്കാരും നിലപാടെടുത്തു. വിഷയത്തിൽ ചർച്ചയാകാമെന്ന് ധനമന്ത്രി തോമസ് ഐസക് സ്പീക്കറെ അറിയിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here