വിമാനത്തിൽ പുകവലി തടഞ്ഞു; എയർ ഹോസ്റ്റസിന് മുന്നിൽ സിപ് അഴിച്ച കോട്ടയം സ്വദേശി അറസ്റ്റിൽ

വിമാനത്തിൽ പുകവലി തടഞ്ഞതിനെ തുടർന്ന് എയർ ഹോസ്റ്റസിന് മുന്നിൽ സിപ് അഴിച്ച യുവാവ് അറസ്റ്റിൽ. കോട്ടയം സ്വദേശിയായ അബ്ദുൽ ഷാഹിദ് ശംസുദ്ദീനാണ് അറസ്റ്റിലായത്. ജിദ്ദയിൽ നിന്നും ഡെൽഹിയിലേക്ക് പോവുകയായിരുന്ന സൗദി എയർലൈൻസിലാണ് സംഭവം.
വിമാനത്തിനുള്ളിൽ സിഗരറ്റ് കത്തിക്കാൻ തുടങ്ങുമ്പോൾ തടഞ്ഞ എയർഹോസ്റ്റസിനോട് ഇയാൾ അപമര്യാദയായി സംസാരിക്കുകയായിരുന്നു. എന്നാൽ കൂടുതൽ സഹായത്തിനായി മറ്റു ജീവനക്കാരെ എയർഹോസ്റ്റസ് വിളിക്കാൻ തുടങ്ങുമ്പോൾ ഇയാൾ പാൻറിൻറെ സിപ്പഴിക്കുകയും ലൈംഗിക ചേഷ്ട കാണിക്കുകയുമായിരുന്നുവെന്നാണ് വിവരം.
ഡൽഹി വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്തയുടൻ വിമാനത്തിലെ ക്രൂ സംഭവം എയർപോർട്ട് ഓപ്പറേഷൻസ് കൺട്രോൾ സെൻററിനെയും തുടർന്ന് സിഐഎസ്എഫിനെയും വിവരം അറിയിക്കുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത സുരക്ഷാ ഉദ്യോഗസ്ഥർ കൂടുതൽ നിയമനടപടികൾക്കായി ഡൽഹി പോലീസിന് കൈമാറി.
ഐപിസി സെക്ഷൻ 354, 509 വകുപ്പുകൾ പ്രകാരമാണ് അബ്ദുൽ ഷാഹിദിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷ്ണർ (ഐജിഐ എയർപോർട്ട്) പറഞ്ഞു. പിടിയലായ അബ്ദുൽ ഷാഹിദ് ഇലക്ട്രീഷ്യനാണെന്നും വർക്ക് വിസയിൽ കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഇയാൾ സൗദിയിൽ എത്തുന്നതെന്നും പൊലീസ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here