Advertisement

ഝാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണം; 11 സേനാംഗങ്ങൾക്ക് പരിക്ക്

May 28, 2019
Google News 0 minutes Read

ഝാർഖണ്ഡിൽ മാവോയിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ 11 ജവാന്മാർക്ക് പരിക്ക്. ഇന്ന് പുലർച്ചൊയിരുന്നു ആക്രമണം. ഝാർഖണ്ഡിലെ സാരായ്‌കേല മേഖലയിലുണ്ടായ സ്‌ഫോടനത്തിൽ സിആർപിഎഫ് ജവാന്മാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ജവാന്മാരെ റാഞ്ചിയിലെ ആശുപത്രിയിലെത്തിച്ചു. നക്‌സൽ വിരുദ്ധ പെട്രോളിംഗ് നടത്തിയിരുന്ന 209 കോബ്ര ഫോഴ്‌സിലെ 8 ജവാന്മാർക്കും മൂന്ന് ഝാർഖണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കുമാണ് പരിക്കേറ്റത്.

തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുവാനായി നക്‌സലുകൾ ഐഇഡികൾ സ്ഥാപിച്ചിരുന്നു. ഇത് നീക്കം ചെയ്യാൻ കോബ്ര, ഝാർഖണ്ട് ജാഗ്വർ, ഝാർഖണ്ട് പൊലീസ് എന്നിവരുടെ സമ്യുക്ത ശ്രമത്തിനിടെ ഒരു മൈൻ നക്‌സലുകൾ പൊട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്ന് ഡിജിപി ഡികെ പാണ്ഡേ പറയുന്നു.

ഈ മാസം ആദ്യവും സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ മാവോയിസ്റ്റുകൾ ആക്രമണം നടത്തിയിരുന്നു. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലുണ്ടായ ആക്രമണത്തിൽ 15 പൊലീസ് ഉദ്യോഗസ്ഥരും ഒരു ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here