അനുഗ്രഹം വാങ്ങാൻ പ്രണബ് മുഖർജിയുടെ വീട്ടിലെത്തി മോദി; മധുരം നൽകി സ്വീകരിച്ച് പ്രണബ്

പ്രധാനമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി നരേന്ദ്രമോദി മുൻ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖർജിയെ വസതിയിലെത്തി സന്ദർശിച്ചു. അനുഗ്രഹം വാങ്ങാനെത്തിയ മോദിയെ പ്രണബ് മുഖർജി മധുരം നൽകിയാണ് സ്വീകരിച്ചത്.

സന്ദർശനത്തിന്റെ ചിത്രങ്ങൾ മോദി ട്വിറ്ററിലൂടെ പങ്കു വെയ്ക്കുകയും ചെയ്തു. പ്രണബ് ദായെ കാണുന്നത് മഹത്തരമായ അനുഭവമാണെന്നും അദ്ദേഹത്തിന്റെ അറിവ് സമാനതകളില്ലാത്തതാണെന്നും മോദി ട്വിറ്ററിൽ കുറിച്ചു. മോദിയുടെ സന്ദർശനത്തിന് പ്രണബ് മുഖർജി ട്വിറ്ററിലൂടെ നന്ദിയറിച്ചു. മോദിക്ക്‌ ആശംസകൾ നേരുന്നതായും മുൻ രാഷ്ട്രപതി അറിയിച്ചു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top