ബംഗാളിൽ ഒരു തൃണമൂൽ എംഎൽഎ കൂടി ബിജെപിയിൽ ചേർന്നു

പശ്ചിമബംഗാളിൽ ഒരു തൃണമൂൽ കോൺഗ്രസ് എംഎൽഎ കൂടി ബിജെപിയിൽ ചേർന്നു. ലബ്പുർ മണ്ഡലത്തിലെ എംഎൽഎ മനീറുൽ ഇസ്ലാമാണ് ഇന്ന് ബിജെപിയിലെത്തിയത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചു. മനീറുൽ ഇസ്ലാമിനൊപ്പം മൂന്ന് തൃണമൂൽ നേതാക്കളും പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിട്ടുണ്ട്.
Trinamool Congress MLA Manirul Islam joins Bharatiya Janata Party in Delhi. TMC’s Gadadhar Hazra, Mohd Asif Iqbal and Nimai Das also join BJP. pic.twitter.com/Y2rOILuZ2f
— ANI (@ANI) May 29, 2019
കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസിൽ നിന്നും രണ്ട് എംഎൽഎമാരും മൂന്ന് നഗരസഭകളിൽ നിന്നുള്ള 63 കൗൺസിലർമാരും ബിജെപിയിൽ ചേർന്നിരുന്നു. ബംഗാളിലെ സിപിഎമ്മിന്റെ ഒരു എംഎൽഎയും ഇന്നലെ ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു.
Read Also; ബംഗാളിൽ തൃണമൂൽ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്; സിപിഎം എംഎൽഎയും പാർട്ടി വിട്ടു
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നാലുടൻ 40 തൃണമൂൽ എംഎൽഎമാർ ബിജെപിയിൽ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ വലിയ മുന്നേറ്റമാണ് ബിജെപി കാഴ്ച വെച്ചത്. 42 സീറ്റുകളുള്ള ബംഗാളിൽ 18 സീറ്റുകളാണ് ഇത്തവണ ബിജെപി നേടിയത്. 2014 ലെ തെരഞ്ഞെടുപ്പിൽ 2 സീറ്റുകൾ മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ നടത്തിയ വലിയ മുന്നേറ്റം ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് വലിയ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here