Advertisement

രണ്ടാം നരേന്ദ്രമോദി സര്‍ക്കാരില്‍ പകുതിയോളം മന്ത്രിമാര്‍ പുതുമുഖങ്ങള്‍; ചെറുപ്പക്കാര്‍ക്കും വനിതകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം

May 30, 2019
Google News 1 minute Read

രണ്ടാം നരേന്ദ്രമോദി സര്‍ക്കാരില്‍ പകുതിയോളം മന്ത്രിമാര്‍ പുതുമുഖങ്ങള്‍. ചെറുപ്പക്കാര്‍ക്കും വനിതകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിച്ചു എന്നതും മോദി മന്ത്രിസഭയുടെ സവിശേഷതയാണ്. ജാതി-മത സമവാക്യങ്ങളും ഭൂമി ശാസ്ത്രപരമായ പരിഗണനകളും മന്ത്രിമാരെ നിശ്ചയിക്കുന്നതിന് മാനദണ്ഡമാക്കിയതും ശ്രദ്ദേയമായി

അഭ്യൂഹങ്ങള്‍ക്കൊടുവില്‍ അമിത് ഷാ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
കേന്ദ്ര മന്ത്രി എന്ന നിലയില്‍ പുതുമുഖമാണെങ്കിലും ഗുജറാത്തില്‍ 2002 മുതല്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രി എന്ന അനുഭവജ്ഞാനം അമിത് ഷായ്ക്കുണ്ട്. ഒരേ സമയം 12 വകുപ്പുകളുടെ വരെ ചുമതലയുണ്ടായിരുന്ന ഗുജറാത്ത് മന്ത്രിയായിരുന്നു അമിത് ഷാ.

മന്ത്രി സഭയില്‍ ഉണ്ടാകുമെന്ന് ഉറപ്പിച്ചിരുന്ന മുന്‍ വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് അവസാന നിമിഷം പിന്തള്ളപ്പെട്ടു. ആരോഗ്യകാരണങ്ങളാലാണ് സുഷമ സ്വരാജ് രണ്ടാമൂഴത്തിന് എത്താത്തതെന്നാണ് വിശദീകരണം.

മുന്‍ ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും ഇത്തവണ ടീം മോദിയില്‍ ഇല്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ ക്യാബിനറ്റ് മന്ത്രിമാരായവരില്‍ പ്രമുഖര്‍ മുന്‍ വിദേശകാര്യസെക്രട്ടറി എസ് ജയശങ്കറും മുന്‍ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനുമാണ്

തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വത്തിന്റെ മകന്‍ ഒപി രവീന്ദ്രനാഥ് കുമാര്‍, എന്നിവരാണ് മോദി സര്‍ക്കാരിലെ യുവ പ്രതിനിധികള്‍ ഒന്നാം മോദി സര്‍ക്കാരിലെ ആറ് കേന്ദ്രമന്ത്രിമാര്‍ ഇക്കുറി പരാജയപ്പെട്ടിരുന്നു. അല്‍ഫോന്‍സ്  കണ്ണന്താനവും പൊന്‍രാധാകൃഷ്ണനും മനോജ് സിന്‍ഹയും ഇതില്‍ ഉള്‍പ്പെടുന്നു.

തോറ്റ മന്ത്രിമാരില്‍ ഹര്‍ദീവ് സിംഗ് പുരിക്ക് മാത്രമാണ് നരേന്ദ്രമോദി വീണ്ടും അവസരം നല്‍കിയത്. സഖ്യകക്ഷികളില്‍ ജെഡിയു ഒഴികെ എല്ലാവര്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചുവെന്നാണ് വിലയിരുത്തല്‍. രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിലെ പ്രമുഖ പുതുമുഖങ്ങളായി പ്രഹ്ലാദ് ജോഷി, രമേഷ് പൊക്രിയാല്‍ നിഷാങ്ക് , എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here