ലോകകപ്പ് കമന്ററി പറയാൻ ഇക്കുറി സച്ചിനും !

ഇക്കുറി ലോകകപ്പ് കമന്റേറ്ററായി ക്രിക്കറ്റിന്റെ ദൈവം സച്ചിൻ എത്തുന്നു. ഉദ്ഘാടന മത്സരത്തിന് തന്നെയാണ് സച്ചിൻ കമന്ററി പറയുക.
ഇന്ന് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുമ്പോൾ വിദഗ്ധർക്കൊപ്പം സച്ചിനും കമന്ററി ബോക്‌സിനുള്ളിലുണ്ടാകും. കളിക്ക് മുമ്പ് ഒന്നരയോടെ ആരംഭിക്കുന്ന ‘സച്ചിൻ ഓപ്പൺസ് എഗൈൻ’ എന്ന പ്രീഷോയിലും സച്ചിൻ പങ്കെടുക്കും.
ആറു ലോകകപ്പുകളിലായി 2278 റൺസാണ് സച്ചിൻ സ്‌കോർ ചെയ്തിരിക്കുന്നത്. ഒരു ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരമെന്ന റെക്കോഡും അദ്ദേഹത്തിന്റെ പേരിലാണ്. 2003ൽ 11 മത്സരങ്ങളിൽ നിന്ന് 673 റൺസാണ് സച്ചിൻ നേടിയത്.
മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഗാംഗുലിയും കമന്റേറ്റർമാരുടെ പട്ടികയിലുണ്ട്. ജോൺ റൈറ്റ് ഇന്ത്യൻ ടീം കോച്ചായിരുന്ന സമയത്ത് ഗാംഗുലിയായിരുന്നു ടീം ക്യാപ്റ്റൻ. ഇന്ന് വർഷങ്ങൾക്ക് ശേഷം ഇരുവരും കമന്ററി ബോക്‌സിൽ ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here