നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാനുള്ള ക്ഷണിതാക്കളിൽ ഒരാളായതിന് സന്തോഷമുണ്ടെന്ന് വി.മുരളീധരൻ

നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാൻ ലോകത്തിന്റെ പലഭാഗത്തു നിന്നുമായി എത്തിയ 8000 ത്തിലധികം വരുന്ന ക്ഷണിതാക്കളിൽ ഒരാളാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് വി.മുരളീധരൻ എം.പി. കേരളത്തിൽ നിന്നും കേന്ദ്രമന്ത്രിയാകാൻ സാധ്യതയുള്ളവരിൽ വി.മുരളീധരന്റെ പേരും ഉൾപ്പെട്ടിരുന്നു. മുരളീധരൻ ഇന്ന് രാവിലെ ഡൽഹിയിലെത്തിയതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. താൻ ചടങ്ങിന് സാക്ഷ്യം വഹിക്കുന്നതിന് ക്ഷണിതാവായാണ് എത്തിയിരിക്കുന്നതെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വി.മുരളീധരൻ വ്യക്തമാക്കിയിരിക്കുന്നത്. ലോകം മുഴുവൻ അംഗീകരിച്ച വികസന നായകന് അനുകൂലമായി കരങ്ങൾ ഉയർത്താൻ ലോക്‌സഭയിലേക്ക് ഒരാളെ അയക്കാൻ കേരളത്തിനായില്ലെന്ന ദു:ഖം ഉള്ളിലുണ്ടെന്നും കൂടുതൽ കരുത്തോടെ നമുക്ക് ഒരുമിച്ച് നീങ്ങാമെന്ന് മലയാളികളോട് പറയുകയാണെന്നും വി.മുരളീധരന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
വി.മുരളീധരന്റെ ഫേസ്ബുക്ക് കുറിപ്പ്
ഇന്ന് രാവിലെ അടൽ ബിഹാരി വാജ്‌പേയി എന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായകന്റെ സ്മൃതി മണ്ഠപത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മറ്റ് പാർലമെൻറങ്ങളോടൊപ്പം പുഷപാർച്ചന നടത്തി.
ഈ ലോകം മുഴുവൻ ഉറ്റുനോക്കുന്ന ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. കൂടുതൽ രാഷ്ട്രീയ മാനങ്ങളുള്ള രണ്ടാമൂഴത്തിൽ നരേന്ദ്ര മോദി സർക്കാർ രാജ്യ തലസ്ഥാനത്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ആ ചടങ്ങിന് സാക്ഷിയാകാൻ ലോകത്തിന്റെ പല ഭാഗത്തു നിന്നുമായി എത്തിയ 8000 ലധികം വരുന്ന ക്ഷണിതാക്കളിൽ ഒരാളാകാൻ സാധിച്ചതിലുള്ള സന്തോഷം പങ്കു വയ്ക്കുകയാണ്. പ്രതിപക്ഷ പാർട്ടികളുടെയും എന്തിനേറെ വിഖ്യാത ടൈം മാഗസിനടക്കമുള്ളവരുടെ കള്ള പ്രചാരണങ്ങളെ ഇന്ത്യൻ ജനതയുടെ രാഷ്ട്രീ ഇച്ഛാശക്തികൊണ്ട് നേരിട്ട് കൊണ്ടാണ് നരേന്ദ്ര മോദിയുടെ സർക്കാർ വീണ്ടും കൂടുതൽ കരുത്തോടെ അധികാരത്തിലെത്തുന്നത്. പ്രചാരണം പോലെയായിരുന്നില്ല സത്യം . 543 മണ്ഡലങ്ങളിലായി 17.3 ലക്ഷം വിവപാറ്റുകൾ എണ്ണി തിട്ടപ്പെടുത്തിയ തെരഞ്ഞെടുപ്പ് സാക്ഷ്യം…! ജാതി മത ഭേദമില്ലാതെ നൂറു കോടിയിലധികം വരുന്ന എല്ലാ ഇന്ത്യാക്കാരന്റെയും പ്രധാനമന്ത്രിയായിരിക്കും, (സബ്കാ സാത് സബ്കാ വികാസ് , സബ്കാ വിശ്വാസ്), താനെന്ന് പ്രഖ്യാപിച്ചാണ് നരേന്ദ്ര മോദി വരുന്ന കാലഘട്ടത്തിൽ ഇന്ത്യയെ നയിക്കാൻ പോകുന്നത്. അതെ, വരാൻ പോകുന്നത് ഇന്ത്യയുടെ യുഗമെന്ന് ചുരുക്കം. ലോകം മുഴുവൻ അംഗീകരിച്ച ഈ വികസന നായകന് അനുകൂലമായി കരങ്ങൾ ഉയർത്താൻ ലോക്‌സഭയിലേക്ക് ഒരാളെ അയക്കാൻ കേരളത്തിനായില്ല എന്ന ദു:ഖം ഉള്ളിലുള്ളപ്പൊഴും ഞാൻ മലയാളികളോട് പറയട്ടെ , നമുക്ക് ഒരുമിച്ച് നീങ്ങാം, കൂടുതൽ കരുത്തോടെ…
ജയ്ഹിന്ദ്
#NarendraModi #ModiGovernment #AtalBiharVajpayee #Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here