Advertisement

നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന്

May 31, 2019
Google News 0 minutes Read

നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് നടക്കും. പാലമെന്റ് സമ്മളനത്തിന്റെ തിയ്യതി അടക്കമുള്ളവ നിശ്ചയിക്കുകയാകും യോഗത്തിന്റെ പ്രധാന അജണ്ട. മന്ത്രിമാരുടെ വകുപ്പുകൾ എതൊക്കെ ആയിരിക്കും എന്നത് ഇന്ന് പ്രഖ്യാപിയ്ക്കും. ബിം സ്റ്റക്ക് രാജ്യ തലവന്മാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയും ഇന്ന് നിശ്ചയിച്ചിട്ടുണ്ട്.

രണ്ടാം ഊഴത്തിലെ ആദ്യ പ്രവർത്തി ദിനമാണ് നരേന്ദ്രമോദിയ്ക്കും മന്ത്രിസഭയ്ക്കും ഇന്ന്. രാവിലെ തന്റെ ഓഫിസിൽ വീണ്ടും ചുമതല എൽക്കുന്ന പ്രധാനമന്ത്രി ഉച്ചയോടെ വകുപ്പ് വിഭജനം പൂർത്തിയാക്കി പ്രഖ്യാപനം നടത്തും. വകുപ്പുകൾ എതൊക്കെ ആണെന്ന തിൽ വ്യക്തത വരുന്നതൊടെ മന്ത്രിമാർ ഓഫിസുകളിൽ ഭരണ ചുമതലയിൽ പ്രവേശിയ്ക്കും. ആഭ്യന്തരം രാജ്‌നാഥ് സിംഗ്; ധനകാര്യം അമിത്ഷാ; പ്രതിരോധം നിർമ്മല സീതാരാമൻ; വിദേശകാര്യം എസ്.ജയശങ്കർ തുടങ്ങിയവർക്കാകും പ്രധാനവകുപ്പുകളുടെ ചുമതല.

രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ കേന്ദ്രമന്ത്രിസഭാ യോഗവും ഇന്ന് വൈകിട്ട് നടക്കും. പാരലമെന്റ് വിളിച്ച് കൂട്ടുന്നത് അടക്കുള്ള ഒരു പിടി വിഷയങ്ങളാണ് യോഗത്തിന്റെ അജണ്ട. ചുമതല എറ്റാൽ ഉടൻ കേന്ദ്രമന്ത്രിസഭ ചേരും എന്ന കീഴ്വഴക്കവും ഇന്നലെ നരേന്ദ്രമോദി സർക്കാർ തെറ്റിച്ചിരുന്നു. ഇന്ന് രാവിലെ മുതൽ ബീം സ്റ്റക്ക് രാജ്യ തലവന്മാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയും നടക്കും. മുന്നോട്ടുള്ള പോക്കിൽ സഹകരിയ്‌ക്കെണ്ട മേഖലകൾ സമ്പന്ധിച്ചും കൈകൊള്ളെണ്ട തിരുമാനങ്ങൾ സമ്പന്ധിച്ചും ഉള്ള വിഷയങ്ങളാണ് തിരുമാനിയ്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here