കർണ്ണാടക തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം; ബിജെപിക്ക് കനത്ത തിരിച്ചടി

കർണ്ണാടക തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം. 1361 വാർഡുകളിൽ ഫലം അറിഞ്ഞ 509 സീറ്റിൽ കോൺഗ്രസാണ് മുന്നിൽ. 366 സീറ്റുമായി ബിജെപി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. ജെഡിഎസിന് 174 സീറ്റാണ് ലഭിച്ചത്.
പഞ്ചായത്തുകളിൽ ബിജെപിക്കും നഗരസഭകളിൽ കോൺഗ്രസിനുമാണ് നേട്ടം. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ ഈ മാസം 29 നാണ് തദ്ദേശ സ്ഥാപന വാർഡുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ടൗൺ മുനിസിപ്പാലിറ്റികളിലും സിറ്റി മുനിസിപ്പാലിറ്റികളിലും കോൺഗ്രസ് മുന്നേറിയപ്പോൾ ടൗൺ പഞ്ചായത്തുകളിൽ ബിജെപിക്കാണ് നേട്ടം. ചൗൺ മുനിസിപ്പാലിറ്റിയിലെ 322 സീറ്റിൽ കോൺഗ്രസും 184 സീറ്റിൽ ബിജെപിയും 102 സീറ്റിൽ ജെഡിഎസും വിജയിച്ചു.
സിറ്റി മുനിസിപ്പാലിറ്റികളിലെ 90 സീറ്റുകൾ കോൺഗ്രസ് നേടിയപ്പോൾ ബിജെപിക്ക് നേടാനായത് 56 സീറ്റുകളാണ്. 38 സീറ്റുകളിൽ ജെഡിഎസും ജയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here