വേറിട്ട അനുഭവം പകര്‍ന്ന് ഇശല്‍ ബാന്‍ഡ് അബുദാബിയുടെ നോമ്പ്തുറ

ഇശല്‍ ബാന്‍ഡ് അബുദാബി സംഘടിപ്പിച്ച സമൂഹ നോമ്പ്തുറ തൊഴിലാളി സഹോദരന്മാര്‍ക്ക് ഒരു വേറിട്ട അനുഭവമായി. റമളാന്‍ ഒന്ന് മുതല്‍ ഇശല്‍ ബാന്‍ഡ് അബുദാബി ഇഫ്താര്‍ വിഭവങ്ങള്‍ വിതരണം ചെയ്ത് വരുന്ന ബനിയസ് ചൈനാ ക്യാമ്പില്‍നിന്നും 1000 ത്തോളം തൊഴിലാളി സുഹൃത്തുക്കളെ ബസ് മാര്‍ഗ്ഗം അലൈന്‍ റോഡിലുള്ള അല്‍ഖാതിം ഫാം ഹൗസില്‍ എത്തിച്ചാണ് ഈ വ്യത്യസ്തമായ നോമ്പ്തുറ സംഘടിപ്പിച്ചത്.
യുഎഇ സഹിഷ്ണുതയുടെ വര്‍ഷം ആചരിക്കുന്ന ഈ വര്‍ഷത്തില്‍ അതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും, യുഎഇ യുടെ രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍-നഹ്യാന്റെ ഓര്‍മ്മ ദിവസത്തോടുള്ള ആദരവും കൂടിയാണ് ഇത്തരത്തിലുള്ള വേറിട്ട നോമ്പ്തുറ സംഘടിപ്പിച്ചത്. കഴിഞ്ഞ 4 വര്‍ഷമായി ഇശല്‍ ബാന്‍ഡ് അബുദാബി ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് വരികയാണ്. ആര്‍ഭാട നോമ്പ്തുറകള്‍ നടത്തി ഒരുപാട് ഭക്ഷണം നശിപ്പിച്ച് കളയുന്നതിന് എതിരെ ഉള്ള ഒരു സന്ദേശം കൂടിയാണ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ഒപ്പം ഇശല്‍ ബാന്‍ഡ് അബുദാബി കുടുംബാഗങ്ങളും ഇരുന്നുകൊണ്ടുള്ള ഈ നോമ്പ്തുറ.
പ്രവാസ ജീവിതത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന തൊഴിലാളി സുഹൃത്തുക്കള്‍ക്ക് ഇശല്‍ ബാന്‍ഡ് അബുദാബി എന്നും ഒരു ആശ്വാസ കേന്ദ്രമാണ്. ഇതിന് പുറമെ മരുഭൂമിയില്‍ ആടുകളെയും, ഒട്ടകത്തെയും മേയ്ച്ച് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്ന ഇടയന്മാര്‍ക്ക് ഒപ്പമിരുന്നും ഇശല്‍ ബാന്‍ഡ് അബുദാബി നോമ്പ്തുറ നടത്തിവരുന്നുണ്ട്. അന്നേ ദിവസം അവര്‍ക്ക് പെരുന്നാള്‍ സമ്മാനമായി ഒരാഴ്ച കാലയോളം ഭക്ഷണം പാകം ചെയ്ത് കഴിക്കാനുള്ള ഗ്രോസറി ഐറ്റംസ്, മറ്റു നിത്യോഭയോഗ സാധനങ്ങളും, വസ്ത്രങ്ങളും നല്‍കിവരുന്നു, ഇശല്‍ ബാന്‍ഡ് അബുദാബി മുഖ്യരക്ഷാധികാരി ഹാരിസ് നാദാപുരം, ചെയര്‍മാന്‍ റഫീക് ഹൈദ്രോസ്, ഉപദേശക സമിതി അംഗങ്ങളായ മഹ്റൂഫ് എടി അബ്ദുള്‍ കരീം, ജനറല്‍ കണ്‍വീനര്‍ അബ്ദുള്ള ഷാജി, ട്രെഷറര്‍ അലിമോന്‍ വരമംഗലം, മറ്റ് അംഗങ്ങളും കുട്ടികളും, കുടുംബിനികളും ചേര്‍ന്നാണ് ഇശല്‍ ബാന്‍ഡ് അബുദാബിയുടെ റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here