പരാജയത്തിന്റെ ആഴവും ഗൗരവവും പാർട്ടി തിരിച്ചറിയുന്നുവെന്ന് കോടിയേരി

എൽഡിഎഫിന് ഏറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും പരാജയത്തിന്റെ ആഴവും ഗൗരവവും പാർട്ടി തിരിച്ചറിയുന്നുണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.ശക്തി കേന്ദ്രങ്ങളിൽ തിരിച്ചടിയുണ്ടായി. ഇപ്പോഴത്തെ തിരിച്ചടി താത്കാലികം മാത്രമാണ്. എന്നാൽ ഇതിൽ നിന്ന് ചില പാഠങ്ങൾ പഠിക്കാനുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഒരു സീറ്റ് മാത്രമേ ലഭിച്ചുള്ളൂ എന്നതിനേക്കാൾ വോട്ട് ശതമാനം കുറഞ്ഞത് സംസ്ഥാന സമിതി ഗൗരവത്തിൽ കാണുന്നു.
പരാജയ കാരണങ്ങൾ പ്രാദേശിക അടിസ്ഥാനത്തിൽ സൂക്ഷ്മമായി പരിശോധിക്കും. ദേശീയ രാഷ്ട്രീയ സാഹചര്യം കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ സാരമായി ബാധിച്ചുവെന്നും കോടിയേരി വ്യക്തമാക്കി. മോദി വിരുദ്ധ പ്രചാരണം ശക്തമാക്കാൻ മുന്നണിക്കായി.എന്നാൽ ന്യൂനപക്ഷങ്ങളെ സ്വാധീനിക്കുന്നതിൽ മുന്നണിക്ക് വീഴ്ച പറ്റി. മോദിയും രാഹുലും തമ്മിലാണ് മത്സരമെന്ന മാധ്യമ പ്രചരണം ഫലം കണ്ടു. അതും വോട്ടർമാരെ കാര്യമായി സ്വാധീനിച്ചതായി കോടിയേരി കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here