യുവതികളെ സന്നിധാനത്തെത്തിച്ച പൊലീസ് നടപടി വിശ്വാസികളിൽ എതിർപ്പുണ്ടാക്കിയെന്ന് എൽജെഡി നേതൃയോഗം

ശബരിമല വിഷയത്തിൽ സർക്കാരിന്റെ നിലപാടാണ് ശരിയെന്നും എന്നാൽ യുവതികളെ സന്നിധാനത്തെത്തിച്ച പൊലീസ് നടപടി വിശ്വാസികളിൽ എതിർപ്പുണ്ടാക്കിയെന്നും എൽജെഡി നേതൃയോഗം വിലയിരുത്തി.ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ടുകൾ ചോർന്നു. പ്രായോഗികമായ തിരുത്തലുകൾക്ക് മുന്നണി നേതൃത്വം തയ്യാറാകണം.മുഖ്യമന്ത്രിയുടെ ശൈലി മാറ്റേണ്ട കാര്യമില്ലെന്നും നേതൃയോഗം വിലയിരുത്തി.
തെരഞ്ഞെടുപ്പിൽ രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സ്ഥാനാർത്ഥികൾ മാത്രമായതും തിരിച്ചടിക്ക് കാരണമായി. രാഹുൽ ഗാന്ധിയുടെ വരവ് യുഡിഎഫിന് സംസ്ഥാനത്താകെ ഗുണം ചെയ്തു. സ്ഥാനാർത്ഥി നിർണയത്തിൽ ജനാധിപത്യ കക്ഷികളെ ഒഴിവാക്കിയത് ശരിയായില്ല. മൂന്ന് മണ്ഡലങ്ങളിലൊഴികെ ബിജെപി വോട്ട് മറിച്ചുവെന്നും നേതൃയോഗത്തിൽ അഭിപ്രായമുയർന്നു.
ശരദ് യാദവ് ആർജെഡി ചിഹ്നത്തിൽ മത്സരിച്ചത് എൽജെഡിയുടെ അസ്തിത്വം പ്രതിസന്ധിയിലാക്കി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ സോഷ്യലിസ്റ്റുകളുടെ ഏകീകരണം വേണം. ശബരിമലയിലെ സ്ത്രീ പ്രവേശനം സ്ത്രീകൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ട്. ഇത് തിരുത്താൻ മുന്നണി ശ്രമിക്കണമെന്നും എൽജെഡി നേതൃയോഗം ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here