Advertisement

ബിജെപി യുഡിഎഫിന് വോട്ട് മറിച്ചതാണ് ഇടതു മുന്നണിയുടെ തോൽവിക്ക് കാരണം; എൽജെഡിയുടെ ഒരു വോട്ടു പോലും വടകരയിൽ ചോർന്നിട്ടില്ല : വർഗീസ് ജോർജ്

June 1, 2019
Google News 1 minute Read

എൽജെഡിയുടെ ഒരു വോട്ടു പോലും വടകരയിൽ ചോർന്നിട്ടില്ലെന്ന് എൽ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി ഡോ.വർഗീസ് ജോർജ്. ബി.ജെ.പി യു.ഡി.എഫിന് വോട്ട് മറിച്ചതാണ് ഇടതു മുന്നണിയുടെ തോൽവിക്ക് കാരണം.സോഷ്യലിസ്റ്റ് പാർട്ടികളുടെ ലയനം വേണമെന്ന കെ.കൃഷ്ണൻ കുട്ടിയുടെ പ്രസ്താവന സ്വാഗതാർഹം. ദേശീയ പാർട്ടികളായതിനാൽ സംസ്ഥാന തലത്തിൽ മാത്രം എൽ.ജെ.ഡി, ജെ.ഡി.എസ് ലയനത്തിന് സാങ്കേതിക തടസ്സമുണ്ടെന്നും വർഗീസ് ജോർജ് കോഴിക്കോട് പറഞ്ഞു .

എൽജെഡി-ജെഡിഎസ് ലയനം സംബന്ധിച്ച കെ കൃഷ്ണൻകുട്ടിയുടെ നിലപാട് സ്വഗതാർഹംമാണെന്നും, സാങ്കേതിക പ്രശ്‌നങ്ങൾ ഉള്ളതിനാൽ കേരളത്തിൽ മാത്രം ലയനം നടക്കില്ലെന്നും വർഗീസ് ജോർജ് പറഞ്ഞു. സേഷ്യലിസ്റ്റ് പാർട്ടികളുടെ ദേശീയ തലത്തിലെ ലയനത്തിന് കേരള ഘടകം മുൻകയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also : 14 ലോക്സഭാ മണ്ഡലങ്ങളിൽ ബിജെപി കോൺഗ്രസിനു വോട്ട് മറിച്ചെന്ന് റിപ്പോർട്ട്

ജെഡിഎസ്- എൽജെഡി ലയനം സമീപഭാവിയിലുണ്ടാവുമെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ കെ കൃഷ്ണൻകുട്ടി പറഞ്ഞിരുന്നു. അധ്യക്ഷ പദവിയെച്ചൊല്ലി തർക്കമില്ല, സാങ്കേതിക പ്രശ്‌നങ്ങൾ മാത്രമാണ് തടസമെന്നും അദ്ദേഹം പറഞ്ഞു. ദേവഗൗഡയ്ക്ക് ലയനത്തോട് എതിർപ്പില്ല. ദേശീയ തലത്തിൽ സോഷ്യലിസ്റ്റുകൾ ഒന്നിക്കേണ്ട സമയമാണെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.

വേണമെങ്കിൽ ജെഡിഎസിന് എൽജെഡിയിൽ ലയിക്കാമെന്ന് എൽജെഡി സംസ്ഥാന അധ്യക്ഷൻ എം.വി ശ്രേയാംസ് കുമാർ അറിയിച്ചു. ചെറിയ പാർട്ടികൾ വലിയ പാർട്ടികളിൽ ലയിക്കുക എന്നതാണ് പതിവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here