Advertisement

ഭീകരവാദത്തെ ഒന്നിച്ച് നേരിടണമെന്ന ആഹ്വാനവുമായി മക്ക ഉച്ചകോടികൾ സമാപിച്ചു

June 1, 2019
Google News 0 minutes Read

ഭീകരവാദത്തിനെതിരെ എല്ലാവരും ഒന്നിക്കണമെന്നും സമാധാനത്തിന്റെ പാതയിൽ ലോകരാജ്യങ്ങൾ കൈകോർക്കണമെന്നും ആഹ്വാനം ചെയ്ത് മക്ക  ഉച്ചകോടികൾ സമാപിച്ചു. ഇറാന്റെ ഭീകരപ്രവർത്തനങ്ങളെ ശക്തമായി അപലപിച്ച ഉച്ചകോടികൾ പലസ്തീൻ പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് ന്യായമായ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.

ഭീകരവാദത്തെ ഒന്നിച്ച് നേരിടണമെന്നും അറബ് ഇസ്ലാമിക രാജ്യങ്ങൾ നേരിടുന്ന പ്രതിസന്ധികൾക്ക് ന്യായമായ പരിഹാരം കാണണമെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് മക്കയിൽ നടന്ന  മൂന്ന് ഉച്ചകോടികളും സമാപിച്ചത്. രണ്ട് ദിവസങ്ങളിലായി നടന്ന ജി.സി.സി, അറബ്, ഇസ്ലാമിക ഉച്ചകോടികളിൽ സംബന്ധിച്ച പ്രതിനിധികൾ ഇറാന്റെ ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും പലസ്തീൻ പ്രശ്‌നത്തിനു പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.

ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ടാണ് മക്കയിൽ നടന്ന അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനം സമാപിച്ചത്. മുസ്ലിങ്ങൾ തമ്മിലുള്ള ഭിന്നിപ്പും സംഘട്ടനങ്ങളും അവസാനിപ്പിക്കാൻ സമ്മേളനം ആഹ്വാനം ചെയ്യുന്നതായി സമ്മേളനത്തിൽ പങ്കെടുത്ത മലയാളി പണ്ഡിതൻ ഹുസൈൻ മടവൂർ പറഞ്ഞു. മുസ്ലീം വേൾഡ് ലീഗാണ് മക്കയിൽ മൂന്നു ദിവസത്തെ സമ്മേളനം വിളിച്ചു ചേർത്തത്.

139 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തി ഇരുനൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനം അംഗീകരിച്ച മക്ക വിളംബരം പ്രതിനിധികൾ സൽമാൻ രാജാവിന് സമർപ്പിച്ചു. ചെച്‌നിയൻ പ്രസിഡന്റ് റമദാൻ അഹ്മദോവിച്ച് ഖദീറോവ് ഉൾപ്പെടെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു. സമീപ കാലത്ത് ആരാധനാലയങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണങ്ങളെ അപലപിച്ച സമ്മേളനം മുസ്ലിങ്ങളിലെ വിവിധ ചിന്താ ധാരകൾ തമ്മിൽ സഹവർത്തിത്വത്തിന്റെ പാത സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here