മരുഭൂമിയിൽ ആട് ജീവിതം നയിക്കുന്നവർക്ക് ഇഫ്താർ കിറ്റുകളുമായി റിയാദിലെ മലയാളി കൂട്ടായ്മ

മരുഭൂമിയിൽ ആട് ജീവിതം നയിക്കുന്നവർക്ക് പുണ്യമാസത്തിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്ത് റിയാദിലെ മലയാളി കൂട്ടായ്മ. മരുഭൂമിയിൽ ഒറ്റപ്പെട്ട് കഴിയുന്ന ഇടയൻമാർക്ക് ഭക്ഷ്യവസ്തുക്കളുമായി പ്രവാസി മലയാളി ഫെഡറേഷൻ പ്രവർത്തകരാണ് മരുഭൂമിയിലൂടെ യാത്ര നടത്തിയത്.
റിയാദിലെ ജനാദ്രിയ, തുമാമ ഭാഗങ്ങളിലെ മരുഭൂമിയിൽ കഴിയുന്ന ആട്ടിടയൻമാരെ കണ്ടെത്തി സംഘം ഇവർക്ക് ഇഫ്താർ കിറ്റുകൾ നൽകി. ഇതിനു പുറമേ പാചക എണ്ണ, പഴവർഗങ്ങൾ, അരി, കറിമസാലകൾ, കിഴങ്ങ്‌വർഗങ്ങൾ, പരിപ്പ് എന്നിവയും വിതരണം ചെയ്തു. ഫോർ വീൽഡ്രൈവിംഗ് സംവിധാനമുളള വാഹനത്തിൽ മരൂഭൂമിയിൽ സഞ്ചാരം നടത്തി പരിചയമുളളവരോടൊപ്പമായിരുന്നു മലയാളി ഫെഡറേഷൻ പ്രവർത്തകരുടെ യാത്ര.
സാമൂഹിക പ്രവർത്തകരായ ഡോ. ഫുവാദ് ലത്തീഫ്, ഡോ. ഹസീന ഫുവാദ്, മൻസൂർ, ഷമീന മൻസൂർ പ്രവാസി മലയാളി ഫെഡറേഷൻ പ്രവർത്തകരായ രാജു പാലക്കാട്, ഷിബു ഉസ്മാൻ, ഷാജഹാൻ ചാവക്കാട്, അലോഷ്യസ് വില്യം, ബിനു കെ തോമസ് എന്നിവർ ഉൾപ്പെടെ 20 അംഗ സംഘമാണ് മരുഭൂമിയിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here