ബിജെപിക്കെതിരെ പോരാടാൻ കോൺഗ്രസിന് 52 എംപിമാർ ധാരാളം; ഓരോ ഇഞ്ചിലും പേരാടുമെന്ന് രാഹുൽ ഗാന്ധി

ബിജെപിക്കെതിരെ പോരാടാൻ കോൺഗ്രസിന് 52 എംപിമാർ ധാരാളമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസിന്റെ എംപിമാർ ഓരോ ഇഞ്ചിലും പോരാടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് പാർലമെന്ററി യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഭരണഘടനയ്ക്ക് വേണ്ടി പേരാടുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പ് തോൽവിയിൽ ആത്മപരിശോധന വേണം. പുനരുജ്ജീവനത്തിനുള്ള നേരമാണിത്. അധിക്ഷേപവും വെറുപ്പും വിദ്വേഷവും നേരിടേണ്ടി വന്നേക്കാം. അത് ആസ്വദിച്ച് ഉത്സാഹത്തോടെ മുന്നോട്ടുപോകുകയാണ് വേണ്ടതെന്നും രാഹുൽ പ്രവർത്തകരെ ഓർമ്മിപ്പിച്ചു.

അതേസമയം, കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ വീണ്ടും അധ്യക്ഷയായി തെരഞ്ഞെടുത്തു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗാണ് സോണിയയുടെ പേര് നിർദ്ദേശിച്ചത്. കെ മുരളീധരനും ജ്യോത്സന മെഹന്തയും അതിനെ പിന്തുണച്ചു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top