ഏറ്റവും വേദനിപ്പിച്ചത് ‘ഉള്ളി’ എന്ന വിളി; ട്രോളുകളോട് പ്രതികരിച്ച് കെ സുരേന്ദ്രൻ

തനിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോളുകളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ട്രോളുകൾ താൻ ആസ്വദിക്കാറുണ്ടെന്നും എന്നാൽ ‘ഉള്ളി’ എന്ന വിളി തന്നെ വേദനിപ്പിക്കാറുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു സുരേന്ദ്രൻ്റെ വെളിപ്പെടുത്തൽ. തനിക്കെതിരെ അപവാദ പ്രചരണം നടത്തുന്നവരെ ബ്ലോക്കാറില്ലെന്നും ശത്രുക്കളാണെങ്കിലും അവരുടെ ഹാസ്യാത്മകതയെ അംഗീകരിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

ബീഫ് കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടെന്ന് കരുതുന്ന വ്യക്തിയല്ല താൻ. താൻ ബീഫ് കഴിക്കുമോ ഇല്ലയോ എന്ന് തനിക്ക് കൃത്യമായ ബോധ്യമുണ്ട്. ഉള്ളി എന്ന വിളിയാണ് തനിക്ക് ഏറ്റവും വിഷമമുണ്ടാക്കിയിട്ടുള്ളത്. അതാണ് ഏറ്റവും ക്ലിക്കായ ട്രോൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഇന്ന് ഫോട്ടോഷോപ്പ് ഉപയോഗിച്ച് ആരെ എന്തും ചെയ്യാം എന്ന ഒരവസ്ഥ വന്നിട്ടുണ്ട്. കുമ്മനം രാജേട്ടനെ തന്നെ സൊമാലിയ പരാമർശത്തിൽ എത്ര മ്ലേച്ഛമായാണ് അപമാനിച്ചത്. എല്ലാവരും സ്വയം ഒരു കണ്ണാടിക്കൂട്ടിലാണെന്ന ബോധ്യം ഉണ്ടാവണം”– സുരേന്ദ്രന്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More