Advertisement

നീലേശ്വരം സ്‌കൂളിൽ അധ്യാപകൻ പരീക്ഷ എഴുതിയ സംഭവം; ഫലം തടഞ്ഞുവെച്ച വിദ്യാർത്ഥികൾ ആശങ്കയിൽ

June 2, 2019
Google News 0 minutes Read

കോഴിക്കോട് നീലേശ്വരം സ്‌കൂളിൽ അധ്യാപകൻ പരീക്ഷ എഴുതിയ സംഭവത്തിൽ ഫലം തടഞ്ഞുവെച്ച വിദ്യാർത്ഥികൾ ആശങ്കയിൽ. പ്ലസ് വണ്ണിലെ 2 കുട്ടികളുടെ ഫലമാണ് തടഞ്ഞുവെച്ചിരിക്കുന്നത്. പ്ലസ് ടു ക്ലാസുകൾ ജൂൺ 6 ന് ആരംഭിക്കാനിരിക്കെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.

പ്ലസ് വണ്ണിലെ 2 കുട്ടികളുടെ കംപ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയാണ് സ്‌കൂളിലെ അധ്യാപകൻ പൂർണ്ണമായും തിരുത്തി എഴുതിയത്. പ്ലസ് ടു ക്ലാസുകൾ ജൂൺ 6ന് ആരംഭിക്കാനിരിക്കെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് വിദ്യാർത്ഥികളും ഒപ്പം രക്ഷിതാക്കളും. തന്റെ തെല്ലാത്ത കാരണത്താലാണ് ഫലം തടഞ്ഞ് വെച്ചിരിക്കുന്നതെന്നും ഇനി പഠിച്ച് പരീക്ഷ എഴുതുക എന്നത് പ്രായോഗികമല്ലന്നുംവിദ്യാർത്ഥിനി പറഞ്ഞു. ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതുക എന്നത് ഏറെ ശ്രമകരമാണന്നും ഒരു പക്ഷെ പഠനം നിർത്തേണ്ടി വരുമെന്നും വിദ്യാർത്ഥിനി 24 നോട് പറഞ്ഞു.

അതേസമയം ഹോട്ടൽ തൊഴിലാളിയായ താനും ഭർത്താവും ഏറെ പ്രയാസപ്പെട്ടാണ് മക്കളെ പഠിപ്പിക്കുന്നതെന്നും ഈ ഒരവസ്ഥയിൽ ഏറെ നിരാശയുണ്ടന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ ആശങ്കയുമായി രംഗത്തെത്തിയതോടെ പ്രതികൂട്ടിലായിരിക്കുന്നത് വിദ്യാഭ്യാസ വകുപ്പാണ്. എന്നാൽ ഒളിവിലുള്ള അധ്യാപകരെ പിടികൂടാൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here