Advertisement

ദിവ്യ സ്പന്ദനയ്ക്ക് പിന്നാലെ കോൺഗ്രസ് നവമാധ്യമ വിഭാഗം ടീം അംഗം ചിരാഗ് പട്‌നായിക്കിന്റെ ട്വിറ്റർ അക്കൗണ്ടും അപ്രത്യക്ഷമായി

June 3, 2019
Google News 1 minute Read

കോൺഗ്രസിന്റെ നവ മാധ്യമ വിഭാഗം മേധാവിയായിരുന്ന ദിവ്യ സ്പന്ദനക്ക് പിന്നാലെ ടീം അംഗം ചിരാഗ് പട്‌നായിക്കിന്റെയും ട്വിറ്റർ അക്കൗണ്ടും അപ്രത്യക്ഷമായി. അക്കൗണ്ടുകൾ പിൻവലിച്ചതിന്റെ പിന്നിൽ എന്താണെന്ന് വ്യക്തമല്ല. നവമാധ്യമ വിഭാഗത്തിന്റെ ചുമതലയിൽ നിന്നും മാറി എന്ന വാർത്തകൾ തെറ്റാണെന്ന് ദിവ്യ സ്പന്ദന വ്യക്തമാക്കി.

ലോകസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ കോൺഗ്രസ് നേതാക്കൾ സംഘടന ചുമതലകളിൽ നിന്ന് ഒഴിയുകയാണെന്ന അഭ്യുഹങ്ങൾ ശക്തമാവുകയാണ്. കഴിഞ്ഞ ദിവസമാണ് നവ മാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദനയുടെ ട്വിറ്റർ അക്കൗണ്ട് അപ്രത്യക്ഷമായത്. ഇന്ദിരാഗാന്ധിയ്ക്കുശേഷം ധനമന്ത്രിയാകുന്ന ആദ്യ വനിതാ എന്ന നിലയിൽ നിർമ്മലാ സീതാരാമനെ അഭിനന്ദിച്ചുള്ള സന്ദേശമായിരുന്നു ദിവ്യയുടെ അവസാന ട്വീറ്റ്.

ദിവ്യ പുറത്തുപോയോയെന്നാണ് ശക്തമാകുന്ന ചോദ്യം. എന്നാൽ ‘നിങ്ങളുടെ സോഴ്‌സിന് തെറ്റി’ എന്ന മറുപടിയാണ് ഈ ചോദ്യത്തിന് എഎൻഐക്ക് ഉത്തരമായി ദിവ്യ നൽകിയത്. തൊട്ടുപിന്നാലെ നവ മാധ്യമ വിഭാഗം അംഗം ചിരാഗ് പട്‌നായിക്കിന്റെയും അക്കൗണ്ട് അപ്രത്യക്ഷമായിരിക്കുകയാണ്. മുൻ സഹപ്രവർത്തക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ചിരാഗിനെ കഴിഞ്ഞ ആഴ്ച പൊലീസ് ഡൽഹിയിൽ നിന്ന്അറസ്റ്റ് ചെയ്തിരുന്നു.

2018 ഒക്ടോബറിൽ ട്വിറ്ററിലെ വിവരങ്ങളിൽ നിന്നും ദിവ്യ കോൺഗ്രസ് സോഷ്യൽ മീഡിയ മേധാവി എന്ന പദവി നീക്കിയതും പിന്നീട് ചേർത്തതും വലിയ ചർച്ചയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here