Advertisement

ഹജ്ജ് ഉംറ കര്‍മ്മങ്ങള്‍ക്കായി ഇതുവരെ അനുവദിച്ചത് മുക്കാല്‍ കോടിയോളം വിസകള്‍

June 3, 2019
Google News 0 minutes Read

ഈ സീസണില്‍ ഇതുവരെ മുക്കാല്‍ കോടിയോളം ഉംറ വിസകള്‍ അനുവദിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ഇന്ത്യയില്‍ നിന്നും ആറര ലക്ഷത്തോളം തീര്‍ഥാടകര്‍ ഉംറ നിര്‍വഹിച്ചു. പാകിസ്ഥാനില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ച വരെയുള്ള കണക്കനസരിച്ചു ഈ ഉംറ സീസണില്‍ 75,84,424 ഉംറ വിസകള്‍ അനുവദിച്ചു. 72,01,851 വിദേശ തീര്‍ഥാടകര്‍ സൗദിയിലെത്തി കര്‍മങ്ങള്‍ നിര്‍വഹിച്ചു. 61,45,233 തീര്‍ഥാടകര്‍ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങി. 10,56,618 തീര്‍ഥാടകരാണ് ഇപ്പോള്‍ സൗദിയില്‍ ഉള്ളത്. ഇതില്‍ 7,32,559 പേര്‍ മക്കയിലും ബാക്കിയുള്ളവര്‍ മദീനയിലും കര്‍മങ്ങള്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നു. 6,96,094 തീര്‍ഥാടകര്‍ റോഡ് മാര്‍ഗവും 1,19,006 തീര്‍ഥാടകര്‍ കടല്‍മാര്‍ഗവുമാണ് ഉംറ നിര്‍വഹിക്കാനെത്തിയത്.

ബാക്കിയുള്ളവര്‍ വിമാന മാര്‍ഗവും. പാകിസ്ഥാനില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത്. 15,90,731 പേര്‍. ഇന്തോനേഷ്യയില്‍ നിന്ന് 9,46,962 തീര്‍ഥാടകരും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ നിന്ന് 6,43,563 തീര്‍ഥാടകരും ഉംറ നിര്‍വഹിക്കാനെത്തി. ഈജിപ്ത്, അള്‍ജീരിയ, യമന്‍, തുര്‍ക്കി, മലേഷ്യ, ഇറാഖ്, ജോര്‍ദാന്‍ എന്നിവയും ഏറ്റവും കൂടുതല്‍ തീര്‍ഥാടകരുള്ള ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ ഉണ്ട്. 1,873 വനിതകള്‍ ഉള്‍പ്പെടെ 10,933 സ്വദേശീ ജീവനക്കാര്‍ പുണ്യസ്ഥലങ്ങളില്‍ തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യുന്നതായി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി വര്‍ഷത്തില്‍ മൂന്നു കോടി വിദേശ തീര്‍ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാനുള്ള അവസരം ഒരുക്കാനാണ് നീക്കം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here