‘അപ്പൊ ഞാൻ ഉറപ്പിച്ചെടാ നീയാണവൾടെ തൊട്ടപ്പനെന്ന്’; വിവാദങ്ങൾക്കൊടുവിൽ തൊട്ടപ്പൻ ട്രെയിലർ പുറത്ത്

‘കിസ്മത്ത്’ എന്ന ശ്രദ്ധേയമായ് സിനിമയ്ക്കു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പന്റെ ട്രെയിലർ പുറത്തിറങ്ങി. മൂന്നേകാൽ മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറാണ് റിലീസായത്.
വിനായകനൊപ്പം പുതുമുഖമായ പ്രിയംവദ കൃഷ്ണൻ, റോഷൻ, ദിലീഷ് പോത്തൻ, മനോജ് കെ ജയൻ, കൊച്ചു പ്രേമൻ തുടങ്ങി വലിയ താരനിര ചിത്രത്തിലുണ്ട്.
Read Also : ബിജെപി വിരുദ്ധ പരാമർശം; വിനായകനെതിരെ ജാതീയ അധിക്ഷേപം; സിനിമകൾ ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം
ഫ്രാൻസിസ് നൊറോണയുടെ ഇതേ പേരിലുള്ള കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് പി.എസ്. റഫീഖ് ആണ്. മുഴുനീള നായക വേഷത്തിൽ വിനായകന്റെ ആദ്യ ചിത്രമെന്ന പ്രത്യേകതയും തൊട്ടപ്പനുണ്ട്.
തൊട്ടപ്പൻ എന്ന കഥയിലെ തൊട്ടപ്പനും കുഞ്ഞാടും തമ്മിലുള്ള ബന്ധം, അവർക്കിടയിലെ വൈകാരികതകൾ, അവരുടെ ജീവിതരീതി, അവരുടെ ലോകം എന്നിവയൊക്കെ സിനിമയിൽ ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും കഥയുടെ പൂർണമായ ചലച്ചിത്രാവിഷ്‌കാരമല്ല സിനിമയെന്ന് ഷാനവാസ് പറഞ്ഞു. കഥയിലെ രണ്ടുമൂന്നു കഥാപാത്രങ്ങളെ എടുത്തുകൊണ്ട് കഥയിൽ പറയുന്ന കഥാപരിസരവും കഥാഭൂമികയും നഷ്ടപ്പെടാതെ ഒരു സിനിമയുണ്ടാക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here