നോർത്തീസ്റ്റിന്റെ മലയാളി ഗോൾ കീപ്പർ രഹനേഷ് ടിപി ബ്ലാസ്റ്റേഴ്സിലേക്കെന്ന് റിപ്പോർട്ട്

കഴിഞ്ഞ നാല് സീസണുകളിലായി നോർത്തീസ്റ്റ് യുണൈറ്റഡ് താരമായിരുന്ന മലയാളി ഗോൾ കീപ്പർ രഹനേഷ് ടിപിയുമായി കേരള ബ്ലാസ്റ്റേഴ്സ് കരാറിലെത്തിയതായി റിപ്പോർട്ട്. വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
2012-13 കാലഘട്ടത്തിൽ ഐലീഗ് ക്ലബ് ഒഎൻജിസിയിലൂടെ കരിയർ ആരംഭിച്ച രഹനേഷ് 2014-15 കാലഘട്ടത്തിൽ ഷില്ലോംഗ് ലജോങിൽ കളിച്ചു. അവിടെ നിന്നാണ് രഹനേഷ് നോർത്തീസ്റ്റിലെത്തുന്നത്. മികച്ച റിഫ്ലക്ഷനുള്ള രഹനേഷ് ഷോട്ട് സ്റ്റോപ്പർ എന്ന വിശേഷണമുള്ള ഗോളിയാണ്.
നോർത്തീസ്റ്റിൽ നിന്നും കോച്ച് എൽകോ ഷറ്റോരിയെയും സ്ട്രൈക്കർ ഓഗ്ബച്ചെയെയും ടീമിലെത്തിച്ചതിനു പിന്നാലെയാണ് ഗോളിയെക്കൂടി റാഞ്ചിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ വരുന്നത്. ഓഗ്ബച്ചെ ടീമിലെത്തിയതിനെപ്പറ്റി ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഏതാണ്ടൊക്കെ ഉറപ്പിച്ച കരാറാണത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here