എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഒരു പാഠമാണ് അബ്ദുള്ളക്കുട്ടിയെന്ന് സുധീരൻ

എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഒരു പാഠമാണ് അബ്ദുള്ളക്കുട്ടിയെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി.എം സുധീരൻ. താൽക്കാലികമായ ചില കാര്യങ്ങളുടെ പേരിൽ അവസരവാദികളും ഭാഗ്യാന്വേഷികളുമായിട്ടുള്ള ആളുകളെ പ്രോത്സാഹിപ്പിക്കുന്നത് പൂർണമായും ഒഴിവാക്കപ്പെടേണ്ടതാണെന്നും സുധീരൻ പറഞ്ഞു. ഗാന്ധിയൻ മൂല്യങ്ങളാണ് നരേന്ദ്ര മോദി ഭരണത്തിൽ നടപ്പാക്കിയതെന്ന് മോദി പോലും അവകാശപ്പെടില്ല.
ഗാന്ധിയൻ ആദർശങ്ങൾക്ക് നേരെ വിപരീതമായി പ്രവർത്തിച്ച ഒരു ഭരണകൂടത്തിന്റെ തലവനെ ഗാന്ധിയൻ മൂല്യങ്ങൾ നടപ്പാക്കാൻ പ്രവർത്തിച്ചു എന്നു പറയുന്നത് ഗാന്ധിജിയോടുള്ള അവഹേളനമാണെന്നും സുധീരൻ വ്യക്തമാക്കി. അബ്ദുള്ളക്കുട്ടിക്കെതിരെ തികച്ചും സ്വാഭാവികമായ നടപടിയാണ് കെപിസിസി സ്വീകരിച്ചത്. സ്ഥാനമാനങ്ങൾ നൽകിയ സിപിഎമ്മിനെയും പിന്നീട് കോൺഗ്രസിനെയും നിർണായക ഘട്ടത്തിൽ വഞ്ചിച്ചയാളാണ് അബ്ദുള്ളക്കുട്ടി. നാളെ ഏത് രാഷ്ട്രീയപാർട്ടിയിൽ പോയാലും ഇത് തന്നെയാകും അബ്ദുള്ളക്കുട്ടിയുടെ സമീപനമെന്നും സുധീരൻ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here