Advertisement

അഴിമതിക്കെതിരെ പ്രതികരിച്ചത് ചൊടിപ്പിച്ചു; തന്നെ കൊല്ലാൻ ശ്രമിച്ചത് എ എൻ ഷംസീറെന്ന് സിഒടി നസീർ

June 4, 2019
Google News 0 minutes Read

സിപിഐഎം നേതാവും തലശ്ശേരി എംഎൽഎയുമായ എ എൻ ഷംസീറിനെതിരെ വടകരയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സിഒടി നസീർ. തന്നെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ഗൂഢാലോചന നടത്തിയത് ഷംസീറാണ്. ഷംസീറിനെതിരെ മൊഴി നൽകിയിട്ടും പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും സിഒടി നസീർ ട്വന്റിഫോറിനോട് പറഞ്ഞു.

ഷംസീറിനൊപ്പമുള്ളവരാണ് തന്നെ ആക്രമിച്ചത്. വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന പി ജയരാജനെ പ്രതിക്കൂട്ടിലാക്കാനാണ് വോട്ടെടുപ്പ് കഴിഞ്ഞ ഉടൻ ആക്രമിച്ചതെന്നും സിഒടി നസീർ വ്യക്തമാക്കി.

തലശ്ശേരി സ്റ്റേഡിയം നവീകരണത്തിലെ അഴിമതിക്കെതിരെ താൻ പ്രതികരിച്ചത് ഷംസീറിനെ ചൊടിപ്പിച്ചിരുന്നു. എംഎൽഎ ഓഫീസിൽവെച്ച് ഷംസീർ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നസീർ പറഞ്ഞു.

ഷംസീറിനെതിരെ പൊലീസിന് പല തവണ മൊഴി നൽകിയിതാണ്. എന്നാൽ പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചു. ശരിയായ രീതിയിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും സിഒടി നസീർ കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here