Advertisement

തിരുവനന്തപുരം ജില്ലയിൽ പനി ബാധിതർക്കായി എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രത്യേക കൗണ്ടർ

June 4, 2019
Google News 0 minutes Read

സംസ്ഥാനത്ത് വീണ്ടും നിപ രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് തിരുവനന്തപുരം ജില്ലയിലും ജാഗ്രതാ നിർദേശം. ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പനി ലക്ഷണങ്ങളോടെ എത്തുന്നവർക്കായി പ്രത്യേക ഒ.പി കൗണ്ടർ, പനി ക്ലിനിക്ക്, പനി വാർഡ് എന്നിവ തുടങ്ങാൻ ജില്ലാ മെഡിക്കൽ ഓഫീസർ സ്ഥാപന മേധാവികൾക്ക് നിർദേശം നൽകി.

എൻസഫലൈറ്റിസ്, ശ്വാസംമുട്ടൽ, അതികഠിനമായ പനി എന്നിവയുമായി എത്തുന്ന രോഗികളെ നിരീക്ഷിക്കാനും ആവശ്യമായ പരിശോധനകൾ ഉറപ്പാക്കാനും സൂപ്രണ്ടുമാർക്കും നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ദിശ (1056 ടോൾ ഫ്രീ), 0471 2552056, ജില്ലാ മെഡിക്കൽ ഓഫീസിലെ 0471 2466828 എന്നീ നമ്പറുകളിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here