തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ആത്മഹത്യ ശ്രമം; പെൺകുട്ടി ടിസി വാങ്ങി

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി ടിസി വാങ്ങി. കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്നും പഠിക്കാനാണ് താത്പര്യമെന്നുമാണ് കുട്ടി പറഞ്ഞത്.
ഒരുപാട് ആഗ്രഹിച്ചാണ് പഠിക്കാൻ വന്നതാണ് താനെന്നും പഠിക്കാനുള്ള അന്തരീക്ഷം കോളേജിൽ ഇല്ലെന്നും
ചില യൂണിയൻ നേതാക്കൾ പ്രശ്‌നക്കാരാണെന്നും കുട്ടി പറഞ്ഞു. തന്റെ ആത്മഹത്യ കുറിപ്പിൽ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നും നിർബന്ധിച്ചു പരുപാടികളിൽ പങ്കെടുപ്പിച്ചുവെന്നും വിദ്യാർത്ഥിനി പറഞ്ഞു.
പരാതി പിൻവലിക്കാൻ ആരുടെയും സമർദ്ദമുണ്ടായിട്ടില്ലെന്നും വിദ്യാർത്ഥിനി പറഞ്ഞു.
നേരത്തെ കോളേജ് മാറാൻ കുട്ടി അപേക്ഷ നൽകിയിരുന്നു. യൂണിവേഴ്‌സിറ്റി കോളേജ് പ്രിൻസിപ്പലിനാണ് അപേക്ഷ നൽകിയത്.മറ്റൊരു ഗവൺമെന്റ് കോളേജിലേക്കോ എയ്ഡഡ് കോളേജിലേക്കോ മാറണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ നൽകിയത്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ആത്മഹത്യക്കു ശ്രമിച്ച ബിരുദ ഒന്നാം വർഷ വിദ്യാർത്ഥിയായ പെൺകുട്ടിയാണ് കോളേജ് മാറ്റത്തിനായി പ്രിൻസിപ്പിലനു അപേക്ഷ നൽകിയത്. കോളേജിൽ തുടർന്നു പഠിക്കാൻ കഴിയില്ലെന്നും, മറ്റേതങ്കിലും എയ്ഡഡ് കോളേജിലേക്കോ, ഗവൺമെന്റ് കോളേജിലേക്കൊ മാറ്റം നൽകണമെന്നാണ് പെൺകുട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. സർവകലാശാല വൈസ് ചാൻസിലറിനെയും കുട്ടി ഇക്കാര്യം അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here